ന്യൂഡൽഹി : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിൽ പ്രത്യേക ചർച്ച . സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും വന്ദേമാതരത്തിന്റെ പങ്കിനെക്കുറിച്ചാണ് ചടങ്ങ്. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി മോദി ചർച്ച ആരംഭിച്ചു. വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പത്ത് മണിക്കൂർ അനുവദിച്ചിട്ടുണ്ട്. തുടർന്ന്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അനുരാഗ് താക്കൂറും വന്ദേമാതരത്തെക്കുറിച്ചുള്ള സർക്കാരിന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കും
1937 ൽ കോൺഗ്രസ് വന്ദേമാതരത്തിലെ പ്രധാന വരികൾ നീക്കം ചെയ്ത് ഭിന്നതയുടെ വിത്തുകൾ പാകിയതായി മോദി പറഞ്ഞു. ‘ 1905-ൽ മഹാത്മാഗാന്ധി ദേശീയഗാനമായി കണ്ട വന്ദേമാതരം വളരെ മഹത്തരമായിരുന്നു, അതിന്റെ ആത്മാവ് വളരെ ശ്രേഷ്ഠമായിരുന്നു . ജവഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്നയെ പിന്തുടർന്ന് ‘വന്ദേമാതരത്തെ’ എതിർത്തു. കാരണം അത് മുസ്ലീങ്ങളെ അലോസരപ്പെടുത്തും.
ബംഗാളിന്റെ മണ്ണിൽ നിന്ന് ഉത്ഭവിച്ച് ബങ്കിം ബാബു സൃഷ്ടിച്ച ഈ വികാരം തങ്ങളെ പിടിച്ചുലച്ചുവെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ഈ ഗാനത്തിന്റെ ശക്തി വളരെ വലുതായതിനാൽ ബ്രിട്ടീഷുകാർ അത് നിരോധിക്കാൻ നിർബന്ധിതരായി. ഗാനം ആലപിക്കുന്നതും അച്ചടിക്കുന്നതും മാത്രമല്ല, “വന്ദേമാതരം” എന്ന വാക്കുകൾ ഉച്ചരിക്കുന്നത് പോലും ശിക്ഷാർഹമായിരുന്നു; അത്തരം കർശനമായ നിയമങ്ങൾ നടപ്പിലാക്കി
വന്ദേമാതരം’ അതിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ, രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങി.ഇപ്പോൾ, 150 വർഷം തികയുമ്പോൾ, 1947-ൽ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ‘വന്ദേമാതര’ത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിത്.വന്ദേമാതരം 150 വർഷം പൂർത്തിയാക്കുന്ന ഈ ചരിത്ര സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്‘ – മോദി പറഞ്ഞു.

