ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൊലപാതകം എന്ന നിലയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ നീക്കം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും 60 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. 50 വയസ്സുള്ള സ്ത്രീ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിൽ ആണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനപ്പൂർവ്വം തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം എന്ന നിലയിൽ അന്വേഷണം നടത്തുന്നത്.
Discussion about this post

