തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാണാതായി . 14 ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്. കിളിമാനൂർ, പേട്ട സ്വദേശികളാണ് കുട്ടികൾ . സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് പുറത്ത് പോയ പെൺകുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു . പെൺകുട്ടികൾ സ്ഥാപനം വിട്ടതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങിയതായി പോലീസ് പറഞ്ഞു.
Discussion about this post

