തൃശൂർ: പേരാമംഗലത്ത് വൻ കവർച്ച . പറപ്പൂരിലെ ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയായ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവൻ സ്വർണ്ണമാണ് മോഷണം പോയത്.
പിൻവാതിൽ തകർത്താണ് കള്ളന്മാർ വീട്ടിൽ കയറിയത്. 47 പവനിലധികം സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായാണ് സൂചന . ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. കട അടച്ചശേഷം രാത്രി രണ്ട് മണിയോടെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിന് പിന്നിൽ ഒരു വയലും അതിനപ്പുറം റെയിൽവേ ട്രാക്കും ഉണ്ട്.
മകളുടെ വിവാഹം ഒക്ടോബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത് . തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല . വീടിനടുത്ത് നിന്ന് മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി.

