ന്യൂഡൽഹി ; ഡൽഹിയിൽ സിജെപി നടത്തിയ പ്രകടനത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിപി ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മുൻകരുതൽ എന്ന നിലയിൽ, കൊണാട്ട് പ്ലേസിൽ നിന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ പ്രവേശനം പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും തടഞ്ഞു.
പെല്ലറ്റ് ഗൺ കേസിൽ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡിസിപി ഓഫീസിലെത്തി ആവശ്യപ്പെട്ടിരുന്നു . “ഡൽഹി പോലീസും ക്രൈംബ്രാഞ്ചും നിലവിൽ ഈ വിഷയം അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.” എന്ന് ഡിസിപി മറുപടിയും നൽകി. എന്നാൽ ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. തുടർന്ന് പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് പുറത്തുവന്ന രാഹുൽ ഗാന്ധി, ഡിസിപി ഓഫീസിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമ്മ തന്റെ ഓഫീസിൽ നിന്ന് എത്തി കോൺഗ്രസ് നേതാക്കളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയും പോലീസ് സ്റ്റേഷനിൽ എത്തി. ഡൽഹി പോലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ നിലവിൽ ചർച്ചകൾ നടക്കുകയാണ്.

