ലേഖകന്‍: Anu Nair

കോട്ടയം : ടിപ്പർ ഉടമകളിൽ നിന്നും , മണ്ണ് മാഫിയ സംഘങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാൻ വൈക്കം സിഐ ഷമീർ ഖാൻ ഉപയോഗിച്ചത് അസം സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് . മറ്റൊരു വ്യക്തിയുടെ മൊബൈൽ നമ്പർ യുപിഐ ഇടപാടുകൾക്കായി ഉപയോഗിച്ചതായും കണ്ടെത്തി. ഷമീർ ഖാന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ ഈ അക്കൗണ്ടിൽ എത്തിയത് 2.28 ലക്ഷം രൂപ ആണെന്നും, തൊട്ടുപിന്നാലെ അത് പിൻവലിക്കപ്പെടുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. മണ്ണ് മാഫിയയുമായി സിഐക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം ഷമീർ ഖാനെതിരെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം അഞ്ചിന് വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് അസം സ്വദേശിയുടെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഈ അക്കൗണ്ട് തുടങ്ങിയത്. ടിപ്പർ ലോറി ഉടമകളിൽ നിന്നും മണ്ണ് മാഫിയയിൽ…

Read More

ന്യൂഡൽഹി : തിരംഗ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത പാറ്റാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം സെക്ഷൻ 126, 170 വകുപ്പുകൾ ചുമത്തിയാണ് ദിപ്കെയ്ക്കെതിരെ നടപടിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത് . കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പോകരുതെന്ന് കാണിച്ച് ദീപ്കെയ്ക്ക് രണ്ട് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും, അതിലെ നിർദേശങ്ങൾ ദീപ്കെ പാലിച്ചില്ലെന്ന് പോലീസ് പറഞ്ഞു . സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ നടന്ന കരുതൽ അറസ്റ്റിന്റെ ഭാഗമായി നൽകിയ ‘പീസ് ബോണ്ടിന്റെ’ വ്യവസ്ഥകൾ ദീപ്കെ ലംഘിച്ചതായി പോലീസ് മജിസ്ട്രേറ്റിനെ അറിയിക്കാൻ സാധ്യതയുണ്ട്. അന്ന് 50,000 രൂപയുടെ ബോണ്ട് നൽകിയ ദീപ്കെയോട്, ഒരു വർഷത്തേക്ക് പൊതുസമാധാനം തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ഒപ്പം കസ്റ്റഡിയിലെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

Read More

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ നെഞ്ചിലെ അണുബാധയെത്തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. 98 വയസ്സുകാരനായ അദ്വാനിയെ ഇന്നലെ വൈകുന്നേരം 7:30-ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഈ വർഷം മെയ് മാസത്തിലും അദ്വാനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വാനിയെ സന്ദർശിച്ചിരുന്നു. ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അദ്വാനിയുടെ വസതിയിൽ എത്തി അനുഗ്രഹം തേടിയത്.

Read More

നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയുടെ സ്‌കന്ദമാതാ ഭാവത്തെയാണ് ആരാധിക്കുന്നത്. സുബ്രഹ്‌മണ്യ സ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് ഈ ദിനത്തിന്റെ പ്രത്യേകത. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദമാതാ. ശുക്ല പക്ഷത്തിലെ പഞ്ചമി തിഥിയിലാണ് നവരാത്രിയുടെ അഞ്ചാം ദിവസം ആചരിക്കുന്നത് . നവരാത്രിയിൽ അഞ്ചാം ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. മാതൃഭാവത്തിൽ, സ്നേഹനിധിയും വിനയാന്വിതയുമായ ദേവി തന്റെ ഭക്തർക്കെല്ലാം സന്തോഷം നൽകുന്നു. അവരെ ഒരിക്കലും വെറുംകൈയോടെ മടക്കി അയക്കില്ല. സ്കന്ദമാതാ ദേവി മാതൃത്വത്തിന്റെ പ്രതീകമാണ്. ദുർഗ്ഗാദേവിയുടെ ഈ രൂപത്തെ ഭക്തിയോടും അർപ്പണബോധത്തോടും കൂടി ആരാധിക്കുന്നവർക്ക് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. ഹിന്ദു പുരാണങ്ങൾ പ്രകാരം, താരകാസുരൻ എന്ന അസുരൻ ഒരിക്കൽ അമരത്വം ലഭിക്കുന്നതിനായി ബ്രഹ്മാവിനോട് വരം ചോദിച്ചു. എന്നാൽ, മരണത്തെ ആർക്കും ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞ് ബ്രഹ്മാവ് ആ ആവശ്യം നിരസിച്ചു. തുടർന്ന്, ലൗകിക ബന്ധങ്ങളിൽ നിന്ന് അകന്ന് കഠിനമായ തപസ്സിൽ മുഴുകിയിരിക്കുന്ന ശിവൻ ഒരിക്കലും വിവാഹം…

Read More

ജെറുസലേം : ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ നിന്ന് പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും വിലക്കി എയർ ഫ്രാൻസ് . നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾക്ക് ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണിത് . സെപ്റ്റംബർ 30 ന് ഫ്ലൈ ദുബായ് വിമാനത്തിൽ ഒമാനി പൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തെ തുടർന്നാണ് ഈ നീക്കം. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ഒമാൻ. ചിക്കാഗോ ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസ് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കുള്ള പുതിയ നിയമങ്ങളെക്കുറിച്ച് അവരുടെ പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും അറിയിച്ചിട്ടുണ്ട്. ഇസ്രായേലി നിയമങ്ങൾ പാലിക്കുന്നതിന് കൂടുതൽ വിമാനക്കമ്പനികൾ ഈ മാർഗം പിന്തുടരുമെന്നും സൂചനയുണ്ട്. ഏറ്റവും വലിയ ചെക്ക് എയർലൈനായ സ്മാർട്ട് വിംഗ്സും ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണൈ, കൊമോറോസ്, ക്യൂബ, ജിബൂട്ടി, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, മാലിദ്വീപ്, മാലി, മൗറിറ്റാനിയ, നൈജർ, ഉത്തര കൊറിയ,…

Read More

കൊളംബോ ; പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ ഹിന്ദു കുടിയേറ്റ തൊഴിലാളി അനോജൻ ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യൻ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയുടെ നിരന്തരമായ നയതന്ത്ര-നിയമപരമായ ഇടപെടലുകളെത്തുടർന്നാണ് നടപടി ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അവഹേളിക്കുന്ന തരത്തിലുള്ള ഫേസ്‌ബുക്ക് കമന്റ് ഇട്ടെന്നാരോപിച്ചാണ് അനോജൻ ശിവരാസ എന്ന യുവാവിന് വധശിക്ഷ വിധിച്ചത്. ഒക്ടോബർ 13-ന് സൗദി സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . ജൂൺ അവസാനത്തോടെ ശ്രീലങ്കയിൽ നടന്ന ഹിന്ദു തീർത്ഥാടനയാത്രയ്ക്കിടെയുണ്ടായ സംഭവമാണ് 24-കാരനായ ശിവരാസയുടെ ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമായത്. ഹിന്ദു തീർത്ഥാടകരെ അനുഗമിച്ച നായയെ മുസ്ലീം യുവാവ് ചവിട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും രൂക്ഷമായ തർക്കത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ഈ ഓൺലൈൻ തർക്കത്തിനിടെ, ഒരു ഉപയോക്താവ് ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തി. ഇതിന് മറുപടിയായി ശിവരാസ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് തമിഴിൽ കമന്റ് രേഖപ്പെടുത്തി. പിന്നീട്…

Read More

ന്യൂഡൽഹി : പാറ്റാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ രോഷപ്രകടനം .ദിപ്കെ പുറത്തേക്ക് വരുമ്പോൾ യാത്രക്കാരിൽ ഒരാൾ കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. “എന്തിനാണ് നിങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നത്?” എന്ന് ഒരാൾ ദിപ്കെയോട് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം . ഇതിന് ‘തംബ്‌സ് അപ്പ്’ കാണിച്ച് നടന്ന് നീങ്ങുന്ന ദിപ്കെയെയും വീഡിയോയിൽ കാണാം. ഒക്ടോബർ 10-ന് മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിൽ പോയ ശേഷം മടങ്ങുകയായിരുന്നു ദിപ്കെ . ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ എത്തിയപ്പോൾ, വിമാനത്തിനുള്ളിൽ വെച്ച് തന്നെ ഡൽഹി പോലീസ് ദീപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് ജന്തർമന്തറിൽ പ്രവേശിച്ച് സമരം നടത്താൻ ശ്രമിച്ച അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയ്ക്കെതിരെ പ്രതിഷേധവുമായും ദീപ്കെ ഇന്ന് രംഗത്തെത്തിയിരുന്നു.

Read More

ലക്നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് വിമത സമാജ്‌വാദി പാർട്ടി എംഎൽഎമാർ ബിജെപയിൽ ചേർന്നു. വിമത സമാജ്‌വാദി പാർട്ടി എംഎൽഎ രാകേഷ് പ്രതാപ് സിംഗ്, ശക്തനായ എംഎൽഎ അഭയ് സിംഗ്, എംഎൽഎ വിനോദ് ചതുർവേദി എന്നിവരാണ് ഇന്ന് സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത് . യുപി ബിജെപി പ്രസിഡന്റ് പങ്കജ് ചൗധരിയും ചടങ്ങിൽ പങ്കെടുത്തു. അമേഠിയിലെ ഗൗരിഗഞ്ച് സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാകേഷ് പ്രതാപ് സിംഗ്. അയോധ്യയിലെ ഗോസായിഗഞ്ച് സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അഭയ് സിംഗ്, ജലൗണിലെ കൽപി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് വിനോദ് ചതുർവേദി. 2022 ലെ തിരഞ്ഞെടുപ്പിൽ എസ്പി ടിക്കറ്റിൽ വിജയിച്ചവരാണിവർ. എന്നാൽ 2024 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതിന്റെ പേരിൽ 2025 ജൂണിൽ രാകേഷ് പ്രതാപ് സിംഗിനെ എസ്പിയിൽ നിന്ന് പുറത്താക്കിയിരുന്നു .

Read More

വാഷിംഗ്ടൺ : പാറ്റാ പാർട്ടിയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഇന്ത്യൻ യുവാക്കളോട് ആഹ്വാനം ചെയ്ത് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും എതിർക്കുന്ന അമേരിക്കയിലെ ചിലരിൽ നിന്ന് പാറ്റാ പാർട്ടിയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും മിൽബെൻ ആരോപിച്ചു. സോഷ്യൽ മീഡിയയിലാണ് മേരി മിൽബെന്റെ പ്രതികരണം . പാറ്റാ പാർട്ടിയ്ക്കും , പ്രതിപക്ഷത്തിനുമെതിരെ മേരി മിൽബെൻ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു.. ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയ്ക്കും വികസനത്തിനും തടസ്സങ്ങളായി കരുതുന്ന പ്രവർത്തനങ്ങൾക്കെതിരെ രാജ്യത്തെ യുവാക്കൾ ശബ്ദമുയർത്തണം . മോദി 25 വർഷമായി പൊതുജീവിതത്തിൽ സജീവമാണെന്നും 12 വർഷമായി പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചിട്ടുണ്ടെന്നും മിൽബെൻ പറഞ്ഞു. തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പ് കാലയളവുകളിൽ വിജയിച്ച പ്രധാനമന്ത്രി ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങില്ല. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതിക നേതാക്കളെ ചില അമേരിക്കൻ സംഘങ്ങൾ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ ചിലരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാമെന്നും…

Read More

തിരുവനന്തപുരം : പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വിത്തുകളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ വയനാട്ടിലെ ​ഗോത്രസമൂഹത്തിന്റെ കാർഷിക സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കാനായാണ് തന്റെ ജീവിതം മാറ്റി വച്ചത്. കാർഷിക രംഗത്തിനുള്ള സമഗ്രസംഭാവന മാനിച്ച് രാജ്യം 2023 ലാണ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചത്. 1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്.  15-)0 വയസ്സിൽ വയലിലേക്കിറങ്ങിയ രാമൻ കൃഷിയുടെ പുതുവഴികളിലൂടെയൊന്നും സഞ്ചരിച്ചില്ല. കുടുംബത്തിലെ കാരണവർ മരിക്കുമ്പോൾ പൈതൃകമായി തന്നേല്പ്പിച്ച നാലു വിത്തുകളുമായി നെൽകൃഷിയിൽ സജീവമായി. വിഷം തീണ്ടാത്ത വയലും നെല്ലുമൊരുക്കി മുന്നോട്ട് പോയി. . വർഷങ്ങൾ നീണ്ട യാത്രയ്ക്കിടെ രാമൻ ശേഖരിച്ചത് അമ്പതിലധികം പൈതൃക വിത്തുകളാണ് ആരുവന്നു ചോദിച്ചാലും രാമൻ വിത്തു നൽകും. പണം വാങ്ങില്ല. പകരം, കൃഷിചെയ്ത് വിത്തു മടക്കിത്തരണമെന്നു മാത്രം പറയും. ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ നടന്ന കോൺഫ്രൻസിൽ 193 രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച്…

Read More