- ‘ ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടില്ല ‘ ; രാജ് താക്കറെ
- മദ്യസത്ക്കാരം വേണ്ട , പകരം വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകി : മാതൃകയായി സുമതി വളവിന്റെ അണിയറ പ്രവർത്തകർ
- കോട്ടയത്ത് വീണ്ടും സ്ഫോടക വസ്തു പിടിച്ചു, 75 ഇലക്ട്രിക് ഡിറ്റനേറ്ററുമായി തേനി സ്വദേശി അറസ്റ്റില്‍
- കേരളത്തിൽ കഞ്ചാവ് നിയമവിധേയമാക്കണം : മയക്കുമരുന്ന് ഉപയോഗിക്കാൻ പഠിപ്പിക്കണം : മൈത്രേയൻ
- ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിൽ
- പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒട്ടിച്ച് വിൽപ്പന ; പിതാവ് അറസ്റ്റിൽ
- ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ; ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു
Author: Anu Nair
ഗുമർവി ; വയറുവേദനയുമായെത്തിയ 33 കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 33 ഓളം നാണയങ്ങൾ . ഹിമാചൽ പ്രദേശിലെ ഗുമർവിയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ജനുവരി 31 നാണ് യുവാവിനെ ഗുമർവിനിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരുന്നുകൾ നൽകിയിട്ടും വേദനയ്ക്ക് കാര്യമായ മാറ്റം വരാത്തതിനെ തുടർന്ന് ഡോക്ടർമാർ എൻഡോസ്കോപ്പിയും മറ്റ് പരിശോധനകളും നടത്തി. തുടർന്നാണ് വയറ്റിൽ രണ്ട്, പത്ത്, അഞ്ച് രൂപ നാണയങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോ. അങ്കുഷും സംഘവും മൂന്ന് മണിക്കൂർ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെ 33 നാണയങ്ങൾ പുറത്തെടുത്തു, 247 ഗ്രാം ആയിരുന്നു അവയുടെ ഭാരം. ഓപ്പറേഷനിൽ, പ്രത്യേക മെഷീനിന്റെ സഹായത്തോടെ നാണയങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി ഇവ പുറത്തെടുക്കുകയായിരുന്നു. യുവാവിന് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ഉണ്ടാകാമെന്നാണ് ഡോ. അങ്കുഷ് പറയുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ നാണയങ്ങൾ വിഴുങ്ങുന്നത്. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നെങ്കിൽ യുവാവിന്റെ നില ഗുരുതരമാകുമായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഗാന്ധിനഗർ: ഉത്തരാഖണ്ഡിനു പുറമേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഗുജറാത്തും . ഇതിനു മുന്നോടിയായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തുന്നതിനും അത് നടപ്പിലാക്കുന്നതിനുള്ള ബിൽ തയ്യാറാക്കുന്നതിനുമാണ് ഇത്. 45 ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള മതനേതാക്കളുമായി കൂടിയാലോചിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് അഭിപ്രായം തേടും. വിരമിച്ച ഐ.എ.എസ് ഓഫീസർ സി.എൽ. മീണ, അഭിഭാഷകൻ ആർ.സി. കൊഡേക്കർ, മുൻ വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീത ഷ്രോഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് നടപ്പിലാക്കിയ മാതൃകയിൽ ഗോത്ര പാരമ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് നിയമം നടപ്പാക്കാനാണ് തീരുമാനമെന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു.…
ആഗ്ര ; ഉത്തർപ്രദേശിൽ മദ്യക്കുപ്പികളുമായി എത്തിയ വാഹനം മറിഞ്ഞു . ആഗ്രയിലെ അച്നേര റായ്ബ-റുങ്കട റോഡിലാണ് അപകടം . സമീപത്തെ ബാറിലേയ്ക്ക് കൊണ്ടു വന്ന 150 ഓളം പെട്ടി വിദേശ മദ്യക്കുപ്പികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആക്സിൽ പൊട്ടിയ വാൻ റോഡരികിലെ കടയിൽ ഇടിച്ചാണ് മറിഞ്ഞത്. കട ഉടമ കഷ്ടിച്ച് രക്ഷപ്പെട്ടു . മറിഞ്ഞ വാനിൽ നിന്ന് മദ്യക്കുപ്പികൾ എടുക്കാനെത്തിയ നാട്ടുകാരെ കൊണ്ട് റോഡ് നിമിഷങ്ങൾക്കകം നിറഞ്ഞു. വാഹനം മറിഞ്ഞതിനെത്തുടർന്ന് വഴിയാത്രക്കാർ മദ്യക്കുപ്പികൾ കൊള്ളയടിച്ചുവെന്നും , ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ബാർ ഉടമ ജയ്‌വീർ സിങ് ആരോപിച്ചു.വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും എക്സൈസ് വകുപ്പും ഉടൻ സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ബാക്കിയുള്ള മദ്യക്കുപ്പികളും വാഹനവും സംഘം കസ്റ്റഡിയിലെടുത്തു
കോഴിക്കോട് : അരയിടത്തുപാലത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ലിയ മോൾ എന്ന ബസാണ് അപകടത്തിൽപ്പെട്ടത് . കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇടിക്കുകയും നിയന്ത്രണം വിട്ട് എരഞ്ഞിപ്പാലം ഫ്ലൈഓവറിന്റെ മെഡിക്കൽ കോളേജ് സമീപത്തുള്ള ഡിവൈഡറിൽ ഇടിച്ചു മറിയുകയുമായിരുന്നു . അപകടത്തിൽ 54 ഓളം പേർക്ക് പരിക്കേറ്റു.
പാലക്കാട്: അയല്‍വാസി പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്ന് നെന്്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര. തന്റെ ഭാര്യ പിണങ്ങി പോകാന്‍ കാരണം പുഷ്പയാണ്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചെന്താമര പൊലീസിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി ചൊവ്വാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂര്‍ ജയിലില്‍ നിന്ന് ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലെത്തി. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയെന്നത് ഉള്‍പ്പെടെ യാതൊരു ഭാവഭേദവുമില്ലാതെയാണ് ചെന്താമര പൊലീസിനോട്…
കോഴിക്കോട് : അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം . സ്കൂൾ കുട്ടികളടക്കം അമ്പതിലധികം പേരാണ് ബസിലുണ്ടായിരുന്നത് . ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്ത് പാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പോലീസും, ഫയർഫോഴ്സും നാട്ടുകാരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഗതാഗതം സുഗമമാക്കാൻ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി.
ലോകത്തിലെ ഏറ്റവും വില കൂടിയ പശു ഏതാണ് ? ബ്രസീലിൽ ലേലം ചെയ്ത വിയാറ്റിന 19 FIV മാര ഇമോവീസ് എന്ന പശുവാണ് കന്നുകാലി ലോകത്തിലെ ആ വിഐപി . ഒന്നും രണ്ടുമല്ല ഏകദേശം 35 കോടിയാണ് ഈ പശുവിന്റെ വില. ‘വിയാറ്റിന-19’ അതിന്റെ ജനിതക സവിശേഷതകൾ, ശക്തമായ ശരീരഘടന, മികച്ച പ്രത്യുൽപാദനക്ഷമത എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇതിന്റെ ഭാരം 1,101 കിലോഗ്രാം ആണ്. സാധാരണ പശുക്കളെ അപേക്ഷിച്ച് ഇതിന് വളരെ ഭാരവും ബലവുമുണ്ട്. കഴിഞ്ഞ 30 വർഷങ്ങളായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത് ക്ഷീര വ്യവസായത്തിലും ഇതിന് വലിയ ഡിമാൻഡാണ്. ലേലത്തിൽ ഏറ്റവും വിലയേറിയ പശു എന്ന നിലയിൽ ഗിന്നസ് റെക്കോർഡിലും ഇത് ഇടം നേടി. മാത്രമല്ല, ഈ പശുവിന് “മിസ് സൗത്ത് അമേരിക്ക” എന്ന പദവിയും ലഭിച്ചു.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള…
ലക്നൗ : ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ യുവതി അറസ്റ്റിൽ . ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. അഫ്സാന ബാനോ എന്ന യുവതിയാണ് പിടിയിലായത്.നൗബാസ്റ്റയിലെ താമസക്കാരിയായ ഫറാനാസിന്റെ പെൺകുഞ്ഞിനെയാണ് അഫ്സാന തട്ടികൊണ്ടു പോയത്. 40 ദിവസം പ്രായമുള്ള മകളുടെ ആധാർ കാർഡ് ശരിയാക്കാൻ വേണ്ടിയാണ് ഫറാനാസ് പോസ്റ്റ് ഓഫീസിൽ എത്തിയത്. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ സഹായിക്കാനെന്ന വ്യാജേന അഫ്സാന അടുത്ത് കൂടുകയായിരുന്നു. കുഞ്ഞിനെ അഫ്സാനയെ ഏൽപ്പിച്ച് ഫോമ്മ് പൂരിപ്പിച്ച് നൽകിയ ഫറാനാസ് മടങ്ങിയെത്തിയപ്പോഴേയ്ക്കും അഫ്സാന കുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞിരുന്നു. തുടർന്ന് ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു . സമീപ പ്രദേശങ്ങളിലെ അടക്കം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി . മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ചമൻഗഞ്ച് പ്രദേശത്ത് നിന്ന് കുഞ്ഞിനെയും , അഫ്സാനയെയും കണ്ടെത്തി. അതേസമയം, തന്റെ സഹോദരനും ഭാര്യക്കും കുട്ടികളില്ലെന്നും, അവർക്ക് നൽകാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നാണ്…
ന്യൂഡൽഹി ; ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പഠന റിപ്പോർട്ട് പുറത്ത് . ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം ഡൽഹി-എൻസിആറിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടനയെ മാറ്റിമറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് മുസ്ലീം ജനസംഖ്യയിൽ വർദ്ധനവിന് കാരണമായി. അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം നഗരത്തിന്റെ ജനസംഖ്യാശാസ്‌ത്രത്തെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും തകർത്തുവെന്ന് ജെഎൻയു റിപ്പോർട്ട് പറയുന്നു . ഇത് ക്രിമിനൽ ശൃംഖലകളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. കുടിയേറ്റക്കാരുടെ വാസസ്ഥലങ്ങളിലെ അമിതമായ തിരക്കും വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും പകർച്ചവ്യാധികൾ പടരുന്നതിന് കാരണമാകുന്നു. നിയമവിരുദ്ധ കുടിയേറ്റം പൊതുജനാരോഗ്യ പ്രതിസന്ധികളുടെ അപകടസാധ്യത വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. അനധികൃത കുടിയേറ്റത്തിന് ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്, ഇത് ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. കേസിലെ പ്രതി ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.ഇതിലെ കൂടുതൽ അന്വേഷണത്തിനാണ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. വിദേശത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങൾ അന്വേഷിക്കാൻ പരിമിതികൾ ഉള്ളതിനാൽ ആണ് കേരള പോലീസ് ഇൻ്റർപോളിന്റെ സഹായം തേടിയത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കാൻ ആകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന് എതിരെ ഇന്റർ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.