Author: Anu Nair

മകൾ എന്നും കുഞ്ഞായി തന്നെ ഇരിക്കാൻ ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ട് വളർത്തിയ മാതാപിതാക്കൾക്കെതിരെ കേസ് . ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. 17 വയസുള്ള മകളെയാണ് പോഷകാഹാരങ്ങൾ നൽകാതെ വളർത്തിയത് . ‘ നടക്കുന്ന അസ്ഥികൂടം ‘ എന്നാണ് കുട്ടിയെ കണ്ട ഡോക്ടർമാർ പോലും പറഞ്ഞത് . 17 കാരിയ്ക്ക് 27.3 കിലോഗ്രാം (60 പൗണ്ട്) ഭാരം മാത്രമാണുണ്ടായിരുന്നത് . വീട്ടിൽ തന്നെ ഇരുത്തി പഠിപ്പിക്കുകയും തീവ്രമായ നൃത്ത പരിശീലനം നൽകുകയും ചെയ്തു. പല്ലുതേയ്ക്കുന്നതിനു പോലും മാതാപിതാക്കൾ സമയം നിശ്ചയിച്ചിരുന്നു. കൗമാരപ്രായത്തിലും പ്രീ സ്കൂള്‍ കുട്ടികളുടെ പോലുള്ള വസ്ത്രങ്ങളാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. പീയർ, സ്ട്രോബെറി, മിനെസ്ട്രോണ്‍ സൂപ്പ്, ഐസ്ക്രീം എന്നിവ മാത്രമാണു കഴിക്കാൻ നല്‍കിയിരുന്നത്.അയൽക്കാരുമായി പോലും കുട്ടി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല . ചില അധ്യാപകരും , മറ്റ് കുട്ടികളുടെ മാതാപിതാക്കളുമാണ് കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്ക അറിയിച്ചത്. മകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും കുട്ടിയുടെ പിതാവ് പൊട്ടിച്ചിരിക്കുകയായിരുന്നു. 50…

Read More

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രയാഗ്‌രാജ് സന്ദർശിക്കും. മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്യും.രാവിലെ 10 മണിയോടെ പ്രധാനമന്ത്രി പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡിപിഎസ് ഹെലിപാഡിൽ എത്തും, അവിടെ നിന്ന് 10.45 ന് ഏരിയൽ ഘട്ടിലേക്ക് പോകും. ഏരിയൽ ഘട്ടിൽ നിന്ന് ബോട്ടിൽ അദ്ദേഹം മഹാ കുംഭമേളയിൽ എത്തും. രാവിലെ 11 മണിക്ക് പ്രയാഗ്‌രാജിലെ സംഗമത്തിൽ അദ്ദേഹം പുണ്യസ്നാനം ചെയ്യും. മഹാ കുംഭമേളയിൽ രാവിലെ 11 മുതൽ 11.30 വരെയുള്ള സമയം പ്രധാനമന്ത്രിക്കായി നീക്കിവച്ചിരിക്കുകയാണ്. പുണ്യസ്നാനത്തിനുശേഷം പ്രധാനമന്ത്രി 11.45 ന് ബോട്ടിൽ ഏരിയൽ ഘട്ടിലേക്ക് മടങ്ങും. ഇവിടെ നിന്ന് അദ്ദേഹം ഡിപിഎസ് ഹെലിപാഡ് വഴി പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തും. ഉച്ചയ്ക്ക് 12.30 ന് വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ നിന്ന് മടങ്ങും.

Read More

മലപ്പുറം : സ്ത്രീയും, പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഒരിയ്ക്കലും സ്ത്രീകളെ അവഗണിക്കാത്ത മതമാണ് ഇസ്ലാമെന്നും അബ്ദു സമദ് പുക്കോട്ടൂർ പറഞ്ഞു. ‘ സ്ത്രീകളോട് എപ്പോഴും നീതി കാട്ടുന്ന മതമാണ് ഇസ്ലാം . ഖുറാനിൽ മറിയം ബീവിയുടെ പേരിൽ ഒരു അദ്ധ്യായം പോലും ഇറക്കി . സ്ത്രീ ഭർത്താവിനെ കുറിച്ച് അള്ളാഹുവിനോട് പരാതി പറഞ്ഞപ്പോൾ ആ വിഷയം മാത്രം ഉന്നയിക്കുന്നതിന് ഖുറാനിൽ ഒരു അദ്ധ്യായമുണ്ട്. വലിയ ജ്ഞാനികളായ സ്ത്രീകളുണ്ടായിട്ടുണ്ട്. അങ്ങനെ വലിയ പാരമ്പര്യമുള്ള മതമാണ് . ഒരിക്കലും സ്ത്രീകളെ അവഗണിക്കുന്നില്ല ‘ – അബ്ദുസമദ് പൂക്കോട്ടൂര്‍ പറയുന്നു. ഇതൊക്കെ ആണെങ്കിലും സ്ത്രീയും, പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ല , അത് നമ്മൾ അംഗീകരിക്കില്ല .നീതിയുടെ മുന്നിൽ തുല്യരായിരിക്കും . സൃഷ്ടിപ്പിലും അത് പോലെ പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ മേഖലയിലും പുരുഷനെ പോലെയാകാന്‍ സ്ത്രീക്ക് കഴിയില്ല . സ്ത്രീയെയും, പുരുഷനെയും കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ച്ചപ്പാടാണ് കാന്തപുരം പറഞ്ഞതെന്നും…

Read More

ലക്നൗ : മഹാ കുംഭമേളയിൽ നടന്ന അപകടത്തെ കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ യുപി പോലീസ് കേസെടുത്തു. ഏഴ് സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്കെതിരെയാണ് മേള കോട്‌വാലി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് . കേസ് അന്വേഷിച്ച് അതനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സൈബർ സംഘത്തെയും, പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തിയതായി എസ്‌എസ്‌പി രാജേഷ് ദ്വിവേദി പറഞ്ഞു. വളരെക്കാലം മുമ്പ് നേപ്പാളിൽ നടന്ന കൂട്ടമരണത്തിന്റെ ദൃശ്യങ്ങൾ പോലും മഹാകുംഭമേളയുടെ ദൃശ്യങ്ങളാണെന്ന പേരിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. കുംഭമേളയിലെ തിക്കിലും തിരക്കിലും ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതായും കുടുംബാംഗങ്ങൾക്ക് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ തോളിലേറ്റി വീട്ടിലേയ്ക്ക് കൊണ്ടു പോകേണ്ടി വന്നുവെന്നും പ്രചരിപ്പിച്ചു. മൃതദേഹങ്ങൾ അവരുടെ നാട്ടിലേക്ക് അയയ്ക്കാൻ കുടുംബത്തിന് കുറഞ്ഞത് ഒരു ആംബുലൻസെങ്കിലും നൽകണമെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാൽ ഈ വീഡിയോ കണ്ട് പോലീസുകാർ അത് പരിശോധിച്ചപ്പോൾ, അത് നേപ്പാളിൽ ചിത്രീകരിച്ച ഒരു പഴയ വീഡിയോയാണെന്ന യാഥാർത്ഥ്യം പുറത്തുവന്നു. ഇത്തരത്തിൽ പോസ്റ്റ് ചെയ്ത മറ്റ്…

Read More

ന്യൂഡൽഹി : ചില വെബ് സൈറ്റുകളിൽ തന്നെ കുറിച്ച് വന്ന വ്യാജവാർത്തകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ . തുടർന്ന് ഗൂഗിൾ, ബോളിവുഡ് ടൈംസ്, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് കോടതി നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. ഐശ്വര്യയുടെയും, അഭിഷേകിന്റെയും മകളായ ആരാധ്യ നേരത്തെയും തന്നെ പറ്റിയുള്ള വാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസിൽ അടുത്ത വാദം കേൾക്കൽ മാർച്ച് 17 നാണ്. നേരത്തെ, 2023 ഏപ്രിലിൽ, ആരാധ്യ ‘ഗുരുതര രോഗിയാണെന്നും’ അത്യാസന്ന നിലയിലാണെന്നും അവകാശപ്പെടുന്ന തെറ്റായ വീഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് ഉത്തരവിട്ടിരുന്നു. 2023-ൽ, ജസ്റ്റിസ് സി ഹരിശങ്കർ ഇത്തരം വ്യാജ വാർത്തകളെ ശക്തമായി വിമർശിച്ചു. ഓരോ കുട്ടിയും അന്തസ്സും ബഹുമാനവും അർഹിക്കുന്നുവെന്നും, പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിടുന്നത് “നിയമത്തിൽ പൂർണ്ണമായും അസ്വീകാര്യമാണ്” എന്നും അദ്ദേഹം പറഞ്ഞു. ഉള്ളടക്കം അപ്‌ലോഡ് ചെയ്തവരുടെ വിവരങ്ങൾ നൽകണമെന്നും, തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ വേഗത്തിൽ നീക്കം ചെയ്യാനും…

Read More

കൊച്ചി : തീയതികളിലുണ്ടായ പിഴവിനെ തുടർന്ന് എം മുകേഷ് എം എൽ എയ്ക്കെതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നൽകാൻ നിർദേശം നൽകിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും , സാഹചര്യ തെളിവുകളും , സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തിൽ പറയുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും , ഇ മെയിൽ സന്ദേശങ്ങളും തെളിവുകളായുണ്ട്.സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. നടിയുടെ പരാതിയിൽ എറണാകുളം മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത് . എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കേസിൽ വിധി വരുന്നത് വരെ മുകേഷ് എം എൽ എ സ്ഥാനത്ത് തുടരുമെന്നും , മറ്റാരും ഈ കേസിൽ തീരുമാനങ്ങൾ പറയേണ്ടെന്നും , പാർട്ടി തീരുമാനിക്കുമെന്നുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്…

Read More

കോട്ടയം ; തെള്ളകത്തെ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരൻ ശ്യാം പ്രസാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . മർദ്ദനമേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായി എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ജിബിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് . അതേസമയം ശ്യാമിന്റെ മരണത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാർ. ഏത് ആവശ്യത്തിനും വിളിച്ചാൽ ഓടിയെത്തുന്ന ശ്യാം ഏവർക്കും പ്രിയങ്കരനായിരുന്നുവെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാര്‍ പറയുന്നു. അടുത്തിടെ ശ്യാമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ മരണപ്പെട്ടിരുന്നു. അത് ശ്യാമിനെ ഏറെ തളർത്തി. അന്ന് ശ്യാമിനെ ആശ്വസിപ്പിക്കുന്ന സമയത്ത് പ്രശാന്തിനോട് ‘ സാറേ നമ്മളിൽ ആരാണ് ആദ്യം മരിക്കുക ‘ എന്നാണ് ശ്യാം ചോദിച്ചത് . താനാണ് മരിക്കുന്നതെങ്കിൽ സാറിന് മെസേജ് അയക്കുമെന്നും അന്ന് ശ്യാം…

Read More

ന്യൂഡൽഹി : എ ഐ യെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയം. എ ഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല . പണ്ട് കമ്പ്യൂട്ടറിനെ പറഞ്ഞ പോലെ തൊഴിൽ തിന്നുന്ന ബകൻ എന്നാണ് എ ഐ യെയും സിപിഎം പറയുന്നത്. പല മേഖലകളിലുള്ള തൊഴിലാളികൾക്ക് എ ഐ മൂലം ജോലി നഷ്ടമാകുമെന്നാണ് സിപിഎം പറയുന്നത് .വ്യക്തി വിവരങ്ങളും എ ഐ വഴി വൻ കിട കമ്പനികൾ ചോർത്തി സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്നുകയറുമെന്നും സിപിഎം പറയുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റജലിജൻസ് അഥവാ എ ഐ സോഷ്യലിസം കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ പറഞ്ഞത് . എ ഐ മുതലാളിത്തതിന്റെ കൈയ്യിലാണ് . ഇത് വിവിധതലങ്ങളിൽ ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും . പിന്നെ ജോലി ഇല്ലാതാകും.…

Read More

വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് . അനധികൃത കുടിയേറ്റക്കാർക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. സി-17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റക്കാർക്കായുള്ള സൈനിക ഗതാഗത വിമാനങ്ങളിൽ ഒന്നാണിത്. യുഎസ് സി-17 ഇതുവരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോയിട്ടുണ്ട്. പ്യൂ റിസർച്ച് സെന്റർ കണക്കാക്കുന്നത് 700,000-ത്തിലധികം രേഖകളില്ലാത്ത ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ്, 2023-ൽ യുഎസ് സർക്കാർ നൽകിയ കണക്കുകൾ പ്രകാരം, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 90,000-ത്തിലധികം ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ബാക്കിയുള്ളവർ നിയമപരമായി എത്തി വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങുന്ന ഇന്ത്യക്കാരാണ്. ഇന്ത്യ നിയമവിരുദ്ധമായ സഞ്ചാരത്തെയും നിയമവിരുദ്ധ കുടിയേറ്റത്തെയും ശക്തമായി എതിർക്കുന്നുവെന്നും രേഖകളില്ലാത്ത ഇന്ത്യക്കാരെ യുഎസ് തിരിച്ചയയ്ക്കുന്നത് അംഗീകരിക്കുമെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കർ പറഞ്ഞിരുന്നു. ട്രംപ് വൈറ്റ് ഹൌസിലേക്ക് തിരിച്ചെത്തിയ…

Read More

അയോദ്ധ്യ : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ . ജനുവരി 26 മുതൽ ഫെബ്രുവരി മൂന്ന് വരെ എത്തിയ ഭക്തരുടെ കണക്കാണ് പുറത്ത് വന്നത് . തിങ്കളാഴ്ച ബസന്ത് പഞ്ചമി ദിനത്തിൽ മാത്രം ലക്ഷക്കണക്കിന് ഭക്തർ കുളിച്ച് ആരാധന നടത്തി. അയോദ്ധ്യയിൽ മഹാക്ഷേത്രം ഉയർന്ന ശേഷം ആദ്യമായാണ് പ്രയാഗ്‌രാജിൽ മഹാകുംഭമേള സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മഹാകുംഭമേളക്കെത്തുന്ന ഭക്തരും അയോധ്യയിലെത്തുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് അയോധ്യയിലെ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക സംഘത്തെ വിന്യസിച്ചിരുന്നു. ഒരു ഭക്തനും പ്രശ്നമുണ്ടാകരുതെന്ന് കർശന നിർദേശം നൽകി. ഫെബ്രുവരി രണ്ടിന് മിൽകിപൂരിൽ നടന്ന പൊതുയോഗത്തിന് ശേഷവും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രാമക്ഷേത്രത്തിലും ഹനുമാൻഗർഹിയിലും വൈകുന്നേരം വരെ ദർശനത്തിനായി ഭക്തരുടെ നിരന്തര പ്രവാഹമായിരുന്നു.പ്രതിദിനം മൂന്ന് ലക്ഷത്തോളം ഭക്തരാണ് ഇപ്പോൾ എത്തുന്നത്.

Read More