തൃശൂർ ; ഇറാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട നിലപാടിൽ നിന്ന് പിന്മാറി മുന്നോട്ട് പോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും, അവർ ഇറാനു നേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘ ഇസ്രായേൽ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ് . ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട് . അത്തരത്തിൽ മുന്നോട്ട് പോകുന്ന നാടാണ് അത് . അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമയാ സമീപനമാണ് ഇസ്രായേൽ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത് ‘ – പിണറായി വിജയൻ പറഞ്ഞു.
‘ അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്നത് . ഇറാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ലോകസമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക . സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തിയത് . ഇറാന്റെ ആണവകേന്ദ്രങ്ങളും, സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.

