ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ വിഷയത്തിൽ രാജ്യത്തിന്റെ ദീർഘകാല നിലപാട് ഇത് തന്നെയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് .
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ തർക്കങ്ങളും ബാഹ്യ ഇടപെടലുകളില്ലാതെ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് മോദി പറഞ്ഞതായും വിക്രം മിസ്രി പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തിയിൽ അടുത്തിടെയുണ്ടായ സംഘർഷം ലഘൂകരിക്കുന്നത് പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ലക്ഷ്യങ്ങൾ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ മാത്രമാണെന്നും ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി ട്രംപിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട് . ട്രംപിന്റെ അഭ്യർത്ഥന മാനിച്ചാണ് മോദി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചോ ഇന്ത്യ-പാകിസ്ഥാൻ വിഷയത്തെക്കുറിച്ചോ മോദി ട്രംപുമായി ചർച്ച ചെയ്തില്ലെന്നും മിസ്രി വ്യക്തമാക്കി.

