ന്യൂഡല്‍ഹി : ഇസ്രായേലിനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുമെതിരെ പൊട്ടിത്തെറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . ‘ ഇസ്രായേൽ ലോകത്തിലെ ഏറ്റവുംവലിയ ഭീകരവാദ രാഷ്ട്രമാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോകഗുണ്ടയും, ഡൊണാൾഡ് ട്രമ്പ് അയാളുടെ അമ്മാവനുമാണ്. ഇരുവരും യുദ്ധത്തെ ബിസിനസായാണ് കൊണ്ടു നടക്കുന്നത്‘ എം എ ബേബി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ചിരുന്നു.ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട നിലപാടിൽ നിന്ന് പിന്മാറി മുന്നോട്ട് പോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും, അവർ ഇറാനു നേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് ഇസ്രായേൽ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി പറഞ്ഞിരുന്നു.

