ന്യൂഡൽഹി : കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പോലീസും ബോംബ് സ്ക്വാഡും വിമാനം പരിശോധിക്കുന്നുണ്ട്.
മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം വിമാനം ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് സിയാലിന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുവരെ നടത്തിയ പരിശോധനയിൽ അസ്വാഭാവികതയൊന്നും അധികൃതർ കണ്ടെത്തിയില്ല, പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് സ്ഥിരീകരിച്ചു.
Discussion about this post