- വാട്ടർഫോർഡ് തീവയ്പ്പ്; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്ന്
- ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ ; സൂചന നൽകി മാർക്കോ റൂബിയോ
- മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമർ ഫ്യൂസ് ഊരിയ സംഭവം ; പ്രതി പിടിയിലായത് പൂനെയിൽനിന്ന്
- അഖിലയ്ക്ക് സർക്കാർ ജോലി നൽകാനുള്ള നടപടികൾ ഉടൻ ; നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും, സജിതയുടെയും മക്കളെ കണ്ട് രമേശ് ചെന്നിത്തല
- രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 50 ആശുപത്രികൾ ; വമ്പൻ പദ്ധതിയുമായി ടാറ്റ
- അശുതോഷ് റാങ്കയ്ക്കും , സൗരവ് ദാസിനും ജയിൽ ശിക്ഷ ; പിന്നാലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് വധഭീഷണി
- നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമം ; ഒളിവിൽ പോയ മൂന്ന് പേരെയും ട്രെയിനിൽ നിന്ന് പിടികൂടി പൊലീസ്
- ‘ സൽമാൻ ഖാനുമായി ബന്ധം പുലർത്തരുതെന്ന് താക്കീത് നൽകിയതാണ് എന്നിട്ടും ‘ ; ടൈഗർ ഷറോഫിനെ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ ഓഡിയോ ക്ലിപ്പ്
ലേഖകന്‍: Anu Nair
തിരുവനന്തപുരം : കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിരക്കുകൾ നിശ്ചയിച്ചുകൊണ്ടുള്ള പുതിയ വൈദ്യുതി കണക്ഷനുകൾക്കായുള്ള പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കണക്ഷൻ നൽകുന്നതിന് ആവശ്യമായ പോസ്റ്റുകളുടെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ നിരക്കുകൾ നിശ്ചയിച്ചിരുന്നത് 2 kW വരെയുള്ള ഗാർഹിക കണക്ഷനുകൾക്ക് 2,000 രൂപയായാണ് നിരക്ക് ഏകീകരിച്ചത് . 30 kW വരെയുള്ള എൽ.ടി. (LT) കണക്ഷനുകൾക്ക്, അധിക ട്രാൻസ്‌ഫോമറിനായി പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതില്ല. നിലവിലുള്ള 11-kV, എൽ.ടി. വിതരണ ശൃംഖലയിൽ നിന്ന് 200 മീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കാണ് പരിഷ്കരിച്ച നിരക്കുകൾ ബാധകമാകുക. 200 മീറ്ററിൽ കൂടുതൽ അകലെയുള്ള കെട്ടിടങ്ങൾക്ക് നിലവിലുള്ള രീതിയിൽ തന്നെയാകും നിരക്കുകൾ കണക്കാക്കുക. വൈദ്യുതി കണക്ഷൻ നൽകുന്നതിന് നിലവിലുള്ള ട്രാൻസ്‌ഫോർമറിന്റെ ശേഷി വർദ്ധിപ്പിക്കുകയോ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ഇലക്ട്രിസിറ്റി ബോർഡിനായിരിക്കും ഗാർഹിക വിഭാഗം (സിംഗിൾ…
ലക്നൗ: യുപിയിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം . യമുന എക്‌സ്‌പ്രസ്‌വേയിൽ ജേവാറിന് സമീപമാണ് അപകടം. ന്യൂഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്ന ‘രാജാ കൽപന ട്രാവൽസി’ന്റെ ബസിലാണ് തീ പിടിത്തമുണ്ടായത് . ഏകദേശം 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. സംഭവത്തിൽ ബസിലെ യാത്രക്കാരനായ ഹമിർപൂർ സ്വദേശി സുനിൽ കുമാർ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പരാതി നൽകി. ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന ഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ജീവനക്കാർ അത് അവഗണിച്ചതായി പരാതിയിൽ പറയുന്നു. ഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കാൻ ബസ് നിർത്താൻ പോലും അവർ തയ്യാറായില്ല. ക്യാബിനിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും തുടർച്ചയായി പുകവലിക്കുകയായിരുന്നു. ബസിൽ അത്തരം ഗന്ധം സാധാരണമാണെന്ന് പറഞ്ഞ് യാത്രക്കാരുടെ ആശങ്കകൾ അവർ തള്ളിക്കളഞ്ഞതായി സുനിൽ കുമാർ ആരോപിച്ചു. അല്പസമയത്തിനുള്ളിൽ ഡ്രൈവറുടെ സീറ്റിന് സമീപത്ത് നിന്ന് തീ പടർന്നുപിടിച്ചു. യാത്രക്കാർ നിലവിളിക്കുകയും ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തെങ്കിലും, ബസിനുള്ളിൽ അതിവേഗം…
തിരുവനന്തപുരം ; മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വിഡി സതീശൻ യാത്ര ചെയ്തത് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിൽ. ഈ വിമാനം പറത്തുന്നതിനുള്ള ചുമതല ചിപ്സൺ ഏവിയേഷനാണ്. സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാൽ, സർക്കാരിനു കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം നൽകിയ ചിപ്സൺ ഏവിയേഷൻ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി സൗജന്യ സേവനം ഉപയോഗപ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. 3 വർഷ കരാർ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം…
ടെഹ്റാൻ : യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ . സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം നയതന്ത്ര ചർച്ചകളാണെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള ഇറാന്റെ അവകാശത്തെ ന്യായീകരിച്ച പെസെഷ്കിയൻ, തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉപേക്ഷിക്കാനുള്ള സമ്മർദ്ദത്തെ തള്ളിക്കളയുകയും ചെയ്തു. യുദ്ധത്തെ ന്യായീകരിക്കാനും, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായും നശിപ്പിക്കാനും യുഎസിന് കഴിയുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പെസെഷ്കിയൻ സ്വന്തം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്കുള്ള അവകാശമായി തങ്ങൾ കരുതുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പെസെഷ്കിയൻ പറഞ്ഞു. “ഞങ്ങൾ തലകുനിക്കില്ല, ഞങ്ങളുടെ ജന്മാവകാശമായ കാര്യങ്ങൾ ഉപേക്ഷിക്കുകയുമില്ല. ആണവായുധങ്ങൾ വേണ്ട, സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് നിയന്ത്രണങ്ങളും പാടില്ല “ . ‘ സ്വയം പ്രതിരോധിക്കാൻ ഇറാൻ ആരുടെയും അനുമതി തേടില്ല. ആണവ ബോംബുകൾ ഇസ്രായേൽ ഭരണകൂടത്തിന്റെ കൈവശമാണ്, എന്നാൽ പരിശോധകർ…
ന്യൂഡൽഹി : ഒമാൻ തീരത്ത് ചരക്കുക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എംവി കേപ് ഡാവോ’ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത് . ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ സൂരജ് യാദവാണ് മരിച്ചത്. ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 19 പേരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം സ്ഥിരീകരിച്ചു.ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, രക്ഷപ്പെട്ട നാവികരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അധികൃതരുടെ പിന്തുണയ്ക്ക് മന്ത്രാലയം നന്ദി അറിയിക്കുകയും ചെയ്തു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ “അതീവ ആശങ്കാജനകമാണെന്ന്” പറഞ്ഞ വിദേശകാര്യ മന്ത്രാലയം, സംഘർഷം ലഘൂകരിക്കുന്നതിനായി ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും വേണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം കപ്പലിന് നേരെ രണ്ട് ടോർപ്പിഡോകൾ പതിച്ചതായി ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’…
കൊല്ലം : മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ച കേസിൽ അറസ്റ്റിലായിരുന്ന യുവാവ് അറസ്റ്റിൽ . കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി ബിജു ആണ് പിടിയിലായത്. ‘ബിജു കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രമുഖ വ്യക്തികൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് അധികൃതർ പറയുന്നത്. കൊട്ടാരക്കരയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. തനിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ബിജു മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ, എഴുകോൺ സബ് ഇൻസ്‌പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത് . അറസ്റ്റ് സമയത്ത് ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. തുടർന്ന്, കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇയാളുടെ വീട്ടിലും വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തും പോലീസ് പരിശോധന നടത്തി. പ്രതിയെ വിശദമായി ചോദ്യം…
തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹമാണ് കേരളത്തിലെ നാടക-സാംസ്കാരിക രംഗത്തെ പുതിയ ഉയരങ്ങളിലെത്തിച്ച ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകൻ. 1951 ഏപ്രിൽ 11-ന് കോട്ടയം ജില്ലയിൽ ടി. നടരാജ പിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായാണ് കൃഷ്ണമൂർത്തി ജനിച്ചത്. കലയോടും സംസ്കാരത്തോടുമുള്ള അഭിനിവേശത്തിലേക്ക് പൂർണ്ണമായി തിരിയുന്നതിന് മുൻപ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ ശാസ്ത്രജ്ഞനായും എൻജിനീയറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാരതരത്നം എ.പി.ജെ. അബ്ദുൾ കലാമിന് കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1978-ൽ മലയാളത്തിലെ ആദ്യത്തെ ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ ആയ ‘വേലുത്തമ്പി…
തിരുവല്ല : കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യയാണ് മരിച്ചത്. ഇടിഞ്ഞിലത്തെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്ലായിരുന്നു ചികിത്സ . ഈ മാസം 16 നാണ് കൈയ്യിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വിദ്യ ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കി. സര്‍ജറിക്കിടെ ഹൃദയാഘാതമുണ്ടായ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേറ്റില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. അനസ്‌തേഷ്യയിലെ പാകപ്പിഴയും തുടര്‍ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണ് മരണകാരണമെന്ന് വിദ്യയുടെ കുടുംബം ആരോപിച്ചു . എന്നാൽ ചികിത്സാ പിഴവുണ്ടായില്ലെന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം. സംഭവത്തുൽ തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു. താമരശേരി ചാലക്കര ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ഥി അഹിയാന്‍ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. ആദ്യം കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ന്യൂഡൽഹി : ‘യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്’ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കാരണം രാജ്യത്തുടനീളം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടും . ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയാണ് ‘യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്’ . അതേസമയം ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടി 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 30 ബുധനാഴ്ച വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 26 ശനി, 27 ഞായർ ദിവസങ്ങൾക്ക് പിന്നാലെയാണ് പണിമുടക്ക് ദിനങ്ങളിലെ അവധി. ബാങ്ക് ശാഖയിൽ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകൾ സെപ്റ്റംബർ 25 വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. പണം പിൻവലിക്കൽ, നിക്ഷേപം, പണം കൈമാറ്റം, വായ്പാ തിരിച്ചടവ് തുടങ്ങിയ ഇടപാടുകൾ മുൻകൂട്ടി നടത്താനും ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്റർനെറ്റ് ബാങ്കിംഗ്,…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
