ഡബ്ലിൻ : ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകൾ മദ്യത്തിന് വിലക്കിഴിവ് നൽകുന്നത് തടയാനുള്ള നീക്കത്തെ അഭിനന്ദിച്ച് ‘ആൽക്കഹോൾ ആക്ഷൻ അയർലൻഡ്’ . , 2018-ൽ പാസാക്കിയ നിയമത്തിന്റെ തുടർനടപടികൾ പരിമിതപ്പെടുത്താൻ മദ്യവ്യവസായ മേഖലയിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും സംഘടനയുടെ സിഇഒ ഷീല ഗിൽഹാനി പറഞ്ഞു.
എന്നാൽ ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ-മാക്നീൽ പ്രഖ്യാപിച്ച ‘പബ്ലിക് ഹെൽത്ത് ആൽക്കഹോൾ ആക്റ്റ്’ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്ന പുതിയ നടപടി, 2028 മാർച്ച് വരെ പ്രാബല്യത്തിൽ വരില്ല.മദ്യം മൂലമുണ്ടാകുന്ന ചില ദോഷഫലങ്ങൾ പരിഹരിക്കാനുള്ള ചെറിയൊരു ശ്രമം എന്നാണ് ഗിൽഹാനി ഇതിനെ വിശേഷിപ്പിച്ചത്.
സൂപ്പർമാർക്കറ്റുകളിൽ മദ്യത്തിന് ഇന്നുള്ള വില ഏകദേശം 20 വർഷം മുമ്പുണ്ടായിരുന്നതിന് തുല്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി; വിലകുറഞ്ഞ മദ്യം ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.

