- മൗഞ്ചാരോ മരുന്നിനായി കൂടുതൽ പണം; പരിഗണിച്ച് എച്ച്എസ്ഇ
- സൈക്കിൾ യാത്രികൻ വഴിയരികിൽ അബോധാവസ്ഥയിൽ; അന്വേഷണം ആരംഭിച്ചു
- വാട്ടർഫോർഡ് തീവയ്പ്പ്; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്ന്
- ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ ; സൂചന നൽകി മാർക്കോ റൂബിയോ
- മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം ; പ്രതി പിടിയിലായത് പൂനെയിൽനിന്ന്
- അഖിലയ്ക്ക് സർക്കാർ ജോലി നൽകാനുള്ള നടപടികൾ ഉടൻ ; നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും, സജിതയുടെയും മക്കളെ കണ്ട് രമേശ് ചെന്നിത്തല
- രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 50 ആശുപത്രികൾ ; വമ്പൻ പദ്ധതിയുമായി ടാറ്റ
- അശുതോഷ് റാങ്കയ്ക്കും , സൗരവ് ദാസിനും ജയിൽ ശിക്ഷ ; പിന്നാലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് വധഭീഷണി
ലേഖകന്‍: Anu Nair
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിച്ച് നടൻ മമ്മൂട്ടി . ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത് . ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നേരത്തെ തന്നെ മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിൽ അദ്ദേഹത്തെ ഒരു ‘ലെജൻഡ്’ എന്ന് വിശേഷിപ്പിക്കുകയും ‘ഭ്രമയുഗ’ത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച കാര്യം പറയുകയും ചെയ്തിരുന്നു. നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഡൽഹിക്ക് പകരം ഗുജറാത്തിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. ഗുജറാത്ത് സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു.
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം സുഗമമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും ജയകുമാർ പറഞ്ഞു. “മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശബരിമലയുമായും ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തി. ബോർഡുമായി അദ്ദേഹത്തിന് വിയോജിപ്പുള്ളതായി എനിക്ക് തോന്നിയില്ല. ഈ വർഷത്തെ തീർത്ഥാടനകാലം സുഗമമാക്കാൻ ബോർഡും സർക്കാരും ഒന്നിച്ച് പ്രവർത്തിക്കും,” ജയകുമാർ പറഞ്ഞു. ബോർഡും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “അദ്ദേഹം പൂർണ്ണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ട്. ശബരിമലയിലെ ഓരോ കാര്യത്തിന്റെയും പുരോഗതി സർക്കാരിനെ അറിയിക്കാനും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ രണ്ട് വ്യത്യസ്ത പക്ഷങ്ങളായോ അല്ല ബോർഡും സർക്കാരും നിലപാടുകൾ സ്വീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. അരവണയ്ക്ക്…
തിരുവനന്തപുരം : മഴക്കെടുതികൾ വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ . തനിക്ക് പരിചയമുള്ള ഒരാളാണ് വിമാനം ഏർപ്പാടാക്കിയതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയനും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെ സതീശൻ പറഞ്ഞു ‘ഞാൻ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെയുള്ള എന്റെ വിമാന-ഹെലികോപ്റ്റർ യാത്രകൾക്കൊന്നിനും ഞാൻ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. മുൻ സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം, ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസം 80 ലക്ഷം രൂപ നൽകണമായിരുന്നു. ആ കരാർ സെപ്റ്റംബർ 19-ന് അവസാനിച്ചു. ആ കരാറിന് മുമ്പ് ഞാൻ രണ്ടുതവണ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട് . എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എന്റെ യാത്രയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. മലപ്പുറത്തുണ്ടായ വലിയ ദുരന്തത്തിൽ ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അന്ന് അവിടെ പോകാൻ എനിക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലെ ദുരന്തബാധിതരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. പ്രവാസി ക്ഷേമം, റോഡ് സുരക്ഷ, പരിസ്ഥിതിലോല പ്രദേശങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പല തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു. പ്രവാസി മലയാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി നിലവിലുള്ള ലോക കേരള സഭ പിരിച്ചുവിട്ട് പകരം മറ്റൊരു സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രവാസികളുടെ പണമയയ്ക്കലിനെ മാത്രം ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിക്ഷേപാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു.ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളിലെ മന്ത്രിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. കേരളത്തിലുടനീളം റോഡ് അപകടങ്ങളും മരണനിരക്കും വർധിക്കുന്നതിൽ സർക്കാർ ആശങ്ക രേഖപ്പെടുത്തി. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ…
ന്യൂഡൽഹി ; വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ .എസ് ഐ ആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മീഷനുള്ളിൽ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും അംഗീകാരത്തോടെയാണ് എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി എടുത്തതെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും അഭിപ്രായം പറഞ്ഞിരുന്നു. അറിയിച്ചു. തീരുമാനത്തിന് മുമ്പ് ഇവയും പരിഗണിച്ചിരുന്നു. അന്തിമ തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരാരും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. ഉത്തരവുകളിൽ മൂന്ന് അംഗങ്ങളും ഒപ്പിട്ടിട്ടുണ്ട്. ഒരു വിഷയത്തിൽ ചർച്ച നടത്തുമ്പോൾ കമ്മീഷണർമാർ ചോദ്യങ്ങൾ ഉന്നയിക്കുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ്. മൂന്നംഗ കമ്മീഷനിൽ, എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും തുല്യ അഭിപ്രായമുണ്ട്. ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ, ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്…
കോഴിക്കോട്: ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടോളം നീണ്ട നാടകജീവിതമാണ് സാവിത്രിയുടേത്. 16-ാം വയസ്സിൽ വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയാണ് അവർ അഭിനയരംഗത്തെത്തിയത്. വിവാഹശേഷമാണ് അവർ അഭിനയം തുടങ്ങിയത്. ഏകദേശം 20 വർഷത്തോളം അമേച്വർ നാടകങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് അവർ പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നുവന്നത്. 1964-ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിലാണ് അവർക്ക് ആദ്യമായി പുരസ്കാരം ലഭിച്ചത്. കാര യുവജന കലാസമിതിയുടെ ‘നോട്ടുകൾ’ എന്ന നാടകത്തിലെ പ്രകടനം അവർക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കെ.ടി. മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ അവരുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറി. കെ.ടിയുടെ ‘കലിംഗ’, ഇബ്രാഹിം വെങ്ങരയുടെ ‘ചിരന്തന തിയറ്റേഴ്സ്’, വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ തുടങ്ങിയ നാടകസംഘങ്ങളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരവും…
ഡബ്ലിൻ ; വരാനിരിക്കുന്ന ബജറ്റിൽ ദേശീയ മിനിമം വേതനം വർധിപ്പിക്കാനുള്ള നിർദ്ദേശം ഉൾപ്പെടുത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ‘സ്മോൾ ഫേംസ് അസോസിയേഷൻ’ . തൊഴിൽ സംബന്ധമായ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ചെറുകിട ബിസിനസുകളെ സഹായിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. മിനിമം വേതനം 5.6% വർധിപ്പിക്കണമെന്ന് ലോ പേ കമ്മീഷൻ ശുപാർശ ചെയ്തതായി ജൂലൈയിൽ റിപ്പോർട്ട് വന്നിരുന്നു. സർക്കാർ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, മണിക്കൂറിന് 14.15 യൂറോ എന്ന നിരക്ക് 14.94 യൂറോയായി ഉയരും. 2027-ലെ ബജറ്റിൽ മിനിമം വേതനത്തിൽ വീണ്ടുമൊരു വർധനവ് ഉൾപ്പെടുത്താതെ ശുപാർശ തള്ളിക്കളയണമെന്നും അസോസിയേഷൻ ഡയറക്ടർ ഡേവിഡ് ബ്രോഡറിക് പറഞ്ഞു.
ഡബ്ലിന്‍ : അത്യപൂര്‍വ്വ സൂര്യഗ്രഹണം ആസ്വദിച്ച നാല് പേര്‍ സോളാര്‍ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ . ഡബ്ലിനിലെ മാറ്റര്‍ മിസെറിക്കോര്‍ഡിയ ആശുപത്രിയുടെ അടിയന്തര നേത്ര വിഭാഗത്തിലാണിവർ ചികിത്സ തേടിയത് . മങ്ങിയ കാഴ്ച, കാഴ്ച വൈകല്യം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് നാല് രോഗികള്‍ എത്തിയതെന്ന് മേറ്റര്‍ ആശുപത്രി വക്താവ് വെളിപ്പെടുത്തി. ഇവരെ ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫിഇമേജിംഗ് ഉള്‍പ്പെടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ഇവർക്ക് സോളാര്‍ റെറ്റിനോപ്പതിയുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. കാഴ്ചയില്‍ നിരന്തരമായ മാറ്റങ്ങളോ ആശങ്കകളോ അനുഭവിക്കുന്നവര്‍ നേത്ര വിദഗ്ദ്ധന്റെയോ മറ്റ് ഡോക്ടര്‍മാരുടെയോ സേവനം തേടണമെന്നും വക്താവ് നിര്‍ദ്ദേശിച്ചു
ഡബ്ലിൻ ; 16 വയസ്സുള്ള കൗമാരക്കാർക്ക് കല, സംസ്കാരം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾക്കും വേദികൾക്കുമായി ചെലവഴിക്കാൻ 100 യൂറോയുടെ വൗച്ചർ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . പദ്ധതി വിജയിക്കുകയാണെങ്കിൽ, അടുത്ത വർഷത്തെ ബജറ്റിൽ 17 വയസ്സുള്ളവർക്കും ഇത് നൽകിയേക്കും. കല, മാധ്യമം, സാംസ്കാരിക വകുപ്പ് മന്ത്രി പാട്രിക് ഒ’ഡോനോവനാണ് ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നത്. വരും ദിവസങ്ങളിൽ പൊതു ചെലവ് വകുപ്പ് മന്ത്രി ജാക്ക് ചേംബറുമായി ചേർന്ന് അദ്ദേഹം ഇതിനുള്ള ബജറ്റ് വിഹിതം അന്തിമമാക്കും. ഡൗൺലോഡ് ചെയ്യാവുന്ന കാർഡ് വഴിയാകാം ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയുക . 7 മുതൽ 8 ദശലക്ഷം യൂറോ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ, 16 വയസ്സുള്ളവർക്ക് സിനിമാശാലകൾ, തിയേറ്ററുകൾ, സംഗീത വേദികൾ എന്നിവിടങ്ങളിൽ പ്രവേശനം ലഭിക്കും. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം തന്നെ സമാനമായ ‘കൾച്ചർ…
ഡബ്ലിൻ ; ലിമെറിക്, വെക്‌സ്‌ഫോർഡ്, മീത്ത് എന്നീ കൗണ്ടികളിലായി നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. ലിമെറിക് കൗണ്ടിയിൽ, ഇന്നലെ പുലർച്ചെ 2:40-ഓടെ അഡെയറിലെ കമ്മീനിൽ N21 പാതയിലുണ്ടായ അപകടത്തിൽ ഇരുപതുകാരനാണ് മരിച്ചത് . രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് ഗാർഡ അറിയിച്ചു.മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലേക്ക് മാറ്റി. മീത്ത് കൗണ്ടിയിലെ അത്ത്‌ബോയ്, കോണോട്ട് സ്ട്രീറ്റിൽ പുലർച്ചെ 2 മണിയോടെയുണ്ടായ അപകടത്തിൽ 50കാരൻ മരിച്ചു. കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നായിരുന്നു അപകടം. മൃതദേഹം നവാനിലെ ‘അവർ ലേഡീസ് ഹോസ്പിറ്റലിലേക്ക്’ മാറ്റി . വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ, മോട്ടോർ സൈക്കിളും വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. വെല്ലിംഗ്ടൺ ബ്രിഡ്ജിന് സമീപം R736 റോഡിലാണ് അപകടം ഉണ്ടായത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
