ഡബ്ലിൻ ; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചവ ഉൾപ്പെടെ നിരവധി കാർ മോഷണങ്ങൾ നടത്തിയ ലിമെറിക്കിലെ കൗമാരക്കാരന് ആറുമാസത്തെ തടവ് ശിക്ഷ . ടിക്ക്ടോക്ക്, സ്നാപ്ചാറ്റ്, മറ്റ് ‘ഓപ്പൺ സോഴ്സ് സോഷ്യൽ മീഡിയ’ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ദൃശ്യങ്ങളിൽ നിന്നാണ്, കാർ മോഷണങ്ങൾ നടത്തുന്ന കൗമാരക്കാരനെ ഗാർഡ തിരിച്ചറിഞ്ഞത്.
കുറ്റകൃത്യം നടക്കുമ്പോൾ 13 വയസ്സായിരുന്ന പ്രതി, 2024-ലും 2025-ന്റെ തുടക്കത്തിലുമായി ലിമെറിക്, ക്ലെയർ, ടിപ്പററി എന്നിവിടങ്ങളിൽ നടത്തിയ ഏഴ് കാർ മോഷണങ്ങൾ നടത്തിയിരുന്നു.
നിലവിൽ 15 വയസ്സുള്ള കൗമാരക്കാരനെ ഡിസ്ട്രിക്റ്റ് കോടതിയിലെ ചിൽഡ്രൻസ് കോടതിയിലാണ് ഹാജരാക്കിയത് . മാർച്ച് 21 വരെ ഒബർസ്റ്റൗൺ ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കാൻ ജഡ്ജി അഡ്രിയാൻ ഹാരിസ് ഉത്തരവിട്ടു. പ്രൊബേഷൻ റിപ്പോർട്ടിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പരാമർശമുണ്ട്.

