Author: Anu Nair

തിരുവനന്തപുരം: ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം 97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. 25 സിനിമകളാണ് പട്ടികയിലുള്ളത്. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തെരഞ്ഞെടുക്കും. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം തീയതി വരെയാണ് വോട്ടിംഗ്. വോട്ടിംഗ് ശതമാനം ഉൾപ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക. നേരത്തേ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയിൽ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, മുന്നോട്ട് പോകാനായില്ല.

Read More

മുംബൈ : റെയിൽവേ സ്റ്റേഷനുള്ളിൽ വച്ച് അജ്ഞാതൻ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റിയതായി പരാതി . ദാദർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം . കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുടിയാണ് മുറിച്ച് മാറ്റിയത്. കല്യാൺ സ്വദേശിയായ പെൺകുട്ടി രാവിലെ 8 മണിയോടെ കോളേജിൽ പോകാനായാണ് ദാദർ സ്റ്റേഷനിൽ എത്തിയത്. ദാദർ ബ്രിഡ്ജ് ടിക്കറ്റ് ബുക്കിംഗിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് മൂർച്ചയുള്ള ഒരു വസ്തു തൻ്റെ പുറകിൽ തട്ടിയതായി തോന്നി. തുടർന്ന് നോക്കിയപ്പോഴാണ് തന്റെ മുടി താഴെ വെട്ടിയിട്ട നിലയിൽ കണ്ടത് . ഇതിനിടെ ബാഗുമെടുത്ത് ഒരാൾ ഓടിപ്പോകുന്നതും പെൺകുട്ടി കണ്ടു. പെൺകുട്ടി അയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മുംബൈ സെൻട്രൽ ലോഹ്‌മാർഗ് പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തെരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

ലക്നൗ : തന്നെയും ആറുമക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. ഹർദോയിയിലെ ഹർപാൽപൂരിൽ താമസിക്കുന്ന 45 കാരനായ രാജുവാണ് ഭാര്യ രാജേശ്വരിയ്ക്കെതിരെ പരാതി നൽകിയത് . നാനെ പണ്ഡിറ്റ് എന്ന യാചകൻ ഇവരുടെ വീടിൻ്റെ പരിസരത്ത് ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. ചില അവസരങ്ങളിൽ ഇയാൾ രാജേശ്വരിയോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജു പരാതിയിൽ പറഞ്ഞു. ഫോണിലും പലതവണ സംസാരിച്ചിട്ടുണ്ട്. എന്നാൽ, ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജേശ്വരി പച്ചക്കറി വാങ്ങാൻ എന്ന് പറഞ്ഞാണ് മാർക്കറ്റിലേക്ക് പോയത് . വൈകുന്നേരമായിട്ടും ഭാര്യയെ കാണാതായതോടെ താന്‍ തിരച്ചില്‍ ആരംഭിച്ചുവെന്നും കണ്ടെത്താനായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധന നടത്തിയതോടെയാണ് കാളയെ വിറ്റ് താന്‍ സൂക്ഷിച്ച പണം കാണുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടത്. നാനയെയാണ് തനിക്ക് സംശയമെന്നും രാജു പരാതിയില്‍ എഴുതിയിട്ടുണ്ട്. നാനെ പണ്ഡിറ്റിനെതിരെ ബിഎൻഎസ് സെക്ഷൻ 87 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം പ്രതിക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ…

Read More

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ച് ജില്ലയിൽ 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് 18 കാരി . രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും അതിർത്തി രക്ഷാ സേനയും സ്ഥലത്തുണ്ട്. കുഴൽക്കിണറിനുള്ളിൽ ഓക്സിജൻ ലഭ്യമാകാനുള്ള മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട് . 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഭുജ് താലൂക്കിലെ കണ്ടേരായ് ഗ്രാമത്തിൽ രാവിലെ 6.30ഓടെയാണ് സംഭവം.യുവതി അബോധാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനത്തിൽ, 10 ദിവസത്തിന് ശേഷമാണ് കുഴൽക്കിണറിൽ നിന്ന് മൂന്ന് വയസ്സുകാരിയെ പുറത്തെടുത്തത് .

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലം അവസാന മിനുക്ക് പണിയിലേയ്ക്ക് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമെന്ന ബഹുമതിയോടെ, കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ഒരുങ്ങുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കശ്മീർ താഴ്വരയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്നത്. ചിനാബ് നദിക്ക് കുറുകെയുള്ള ഈ റെയിൽപ്പാലം പൂർത്തിയാക്കാൻ ഏകദേശം 22 വർഷമെടുത്തു. 2003ലാണ് പാലത്തിൻ്റെ പണി തുടങ്ങിയത്. ഈ വർഷം ഇത് പൂർത്തിയാകും. പാലത്തിൻ്റെ നീളം 1,315 മീറ്ററാണ്. ജമ്മു-കാശ്മീർ വരെ 271 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കിനു മുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചെനാബ് പാലം ഇന്ത്യൻ എഞ്ചിനീയറിംഗിൻ്റെ മികച്ച ഉദാഹരണമാണ്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ നിരവധി തവണ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നതായി റെയിൽ വേ ഉദ്യോഗസ്ഥർ പറഞ്ഞു. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുണ്ട്. ഈഫൽ ടവറിൻ്റെ ഉയരം 330…

Read More

മുംബൈ : റെയിൽവേ സ്റ്റേഷനുള്ളിൽ വച്ച് അജ്ഞാതൻ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റിയതായി പരാതി . ദാദർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം . കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുടിയാണ് മുറിച്ച് മാറ്റിയത്. കല്യാൺ സ്വദേശിയായ പെൺകുട്ടി രാവിലെ 8 മണിയോടെ കോളേജിൽ പോകാനായാണ് ദാദർ സ്റ്റേഷനിൽ എത്തിയത്. ദാദർ ബ്രിഡ്ജ് ടിക്കറ്റ് ബുക്കിംഗിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് മൂർച്ചയുള്ള ഒരു വസ്തു തൻ്റെ പുറകിൽ തട്ടിയതായി തോന്നി. തുടർന്ന് നോക്കിയപ്പോഴാണ് തന്റെ മുടി താഴെ വെട്ടിയിട്ട നിലയിൽ കണ്ടത് . ഇതിനിടെ ബാഗുമെടുത്ത് ഒരാൾ ഓടിപ്പോകുന്നതും പെൺകുട്ടി കണ്ടു. പെൺകുട്ടി അയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മുംബൈ സെൻട്രൽ ലോഹ്‌മാർഗ് പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തെരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ മരണം 53 ലേറെയായി. ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിലാണ് ഭൂചലനമുണ്ടായത് . .ബംഗ്ലാദേശ്, നേപ്പാൾ, ടിബറ്റ്, ഇറാൻ എന്നിവയാണ് ഭൂചലനം അനുഭവപ്പെട്ട മറ്റ് രാജ്യങ്ങൾ. ടിബറ്റിലാണ് ഏറ്റവും വലിയ നാശം സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇവിടെ 53 പേർ മരിക്കുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടിബറ്റിലെ വൻ കെട്ടിടങ്ങൾ നിലംപൊത്തി. ചൊവ്വാഴ്ച രാവിലെ 9:05 ന് ടിബറ്റ് സ്വയംഭരണ മേഖലയിലെ ഷിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെൻ്റർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശത്തിൻ്റെ ശരാശരി ഉയരം ഏകദേശം 4,200 മീറ്റർ (13,800 അടി) ആണ്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ…

Read More

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയത്ത് പ്രവേശനം അനുവദിക്കണമെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സമയത്ത് സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിക്കണം. ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുത്. രാജകൊട്ടാരത്തിലേതുൾപ്പെടെ ചെറുപ്പക്കാരായ സ്ത്രീകൾ ഒട്ടേറെത്തവണ ശബരിമല പ്രവേശനം നടത്തിയിട്ടുള്ളതാണ്. ശബരിമല സ്ത്രീപ്രവേശനത്തിൽ ഇടത് സർക്കാരിന് തെറ്റു പറ്റിയിട്ടില്ല. ഇടത് സർക്കാരിന്റെ ശബരിമല നയം ഉൾക്കൊള്ളാൻ ജനസമൂഹം വളരാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നും സച്ചിദാനന്ദ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാറിനു മുകളിൽ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്നും സച്ചിദാനന്ദ പറഞ്ഞു. അതുകൊണ്ട് ഒരു പ്രത്യേക ഐശ്വര്യമോ അഭിവൃദ്ധിയോ ഭക്തജനങ്ങൾക്കുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Read More

ഒട്ടാവ : ഖലിസ്ഥാനികളുമായി ചേർന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച ജസ്റ്റിൻ ട്രൂഡോ കളം ഒഴിഞ്ഞു . ലിബറൽ പാർട്ടി എംപിമാർ ഏതാനും ആഴ്ചകളായി ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ട്രൂഡോയുടെ രാജിക്ക് ശേഷം കാനഡയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത് . മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡാണ് മത്സരത്തിൽ മുന്നിൽ. ക്രിസ്റ്റിയ തന്നെയാണ് ഡിസംബർ 16ന് ട്രൂഡോ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ട്രൂഡോയുടെ രാജി ആദ്യം ആവശ്യപ്പെട്ടതും ക്രിസ്റ്റിയ തന്നെ . ട്രൂഡോയെ എതിർക്കുന്ന ലിബറൽ എംപിമാർ ക്രിസ്റ്റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . തിങ്കളാഴ്ച ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ക്രിസ്റ്റിയ ട്രൂഡോക്ക് നന്ദി പറഞ്ഞ് കുറിപ്പും നൽകിയിരുന്നു . “ജസ്റ്റിൻ ട്രൂഡോ കാനഡയ്ക്കും കാനഡക്കാർക്കുമായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചതിന് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.“ എന്നാണ് ക്രിസ്റ്റിയ…

Read More

ന്യൂഡൽഹി : നാഗ്പൂരിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു . 7 ഉം 14 ഉം വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇരുവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായാണ് റിപ്പോർട്ട് . ജനുവരി മൂന്നിന് പനിയും ചുമയും ബാധിച്ച് കുട്ടികളെ രാംദാസ്പേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവർക്കും എച്ച്എംപിവി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം 7 ആയി . പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്നും 2001 ലാണ് ആദ്യമായി കണ്ടെത്തിയതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. 2001 ൽ നെതർലാൻഡിലാണ് ഈ അണുബാധ കണ്ടെത്തിയത്. ഇന്ത്യയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ അണുബാധ ഗുരുതരമായ തലത്തിലെത്തിയിട്ടുണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

Read More