മുംബൈ : റെയിൽവേ സ്റ്റേഷനുള്ളിൽ വച്ച് അജ്ഞാതൻ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റിയതായി പരാതി . ദാദർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം . കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുടിയാണ് മുറിച്ച് മാറ്റിയത്.
കല്യാൺ സ്വദേശിയായ പെൺകുട്ടി രാവിലെ 8 മണിയോടെ കോളേജിൽ പോകാനായാണ് ദാദർ സ്റ്റേഷനിൽ എത്തിയത്. ദാദർ ബ്രിഡ്ജ് ടിക്കറ്റ് ബുക്കിംഗിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് മൂർച്ചയുള്ള ഒരു വസ്തു തൻ്റെ പുറകിൽ തട്ടിയതായി തോന്നി. തുടർന്ന് നോക്കിയപ്പോഴാണ് തന്റെ മുടി താഴെ വെട്ടിയിട്ട നിലയിൽ കണ്ടത് .
ഇതിനിടെ ബാഗുമെടുത്ത് ഒരാൾ ഓടിപ്പോകുന്നതും പെൺകുട്ടി കണ്ടു. പെൺകുട്ടി അയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മുംബൈ സെൻട്രൽ ലോഹ്മാർഗ് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തെരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.