തിരുവനന്തപുരം: ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം 97-ാമത് ഓസ്കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്.
സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. 25 സിനിമകളാണ് പട്ടികയിലുള്ളത്. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തെരഞ്ഞെടുക്കും. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം തീയതി വരെയാണ് വോട്ടിംഗ്. വോട്ടിംഗ് ശതമാനം ഉൾപ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക.
നേരത്തേ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയിൽ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, മുന്നോട്ട് പോകാനായില്ല.