ലക്നൗ : തന്നെയും ആറുമക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
ഹർദോയിയിലെ ഹർപാൽപൂരിൽ താമസിക്കുന്ന 45 കാരനായ രാജുവാണ് ഭാര്യ രാജേശ്വരിയ്ക്കെതിരെ പരാതി നൽകിയത് . നാനെ പണ്ഡിറ്റ് എന്ന യാചകൻ ഇവരുടെ വീടിൻ്റെ പരിസരത്ത് ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. ചില അവസരങ്ങളിൽ ഇയാൾ രാജേശ്വരിയോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജു പരാതിയിൽ പറഞ്ഞു. ഫോണിലും പലതവണ സംസാരിച്ചിട്ടുണ്ട്.
എന്നാൽ, ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജേശ്വരി പച്ചക്കറി വാങ്ങാൻ എന്ന് പറഞ്ഞാണ് മാർക്കറ്റിലേക്ക് പോയത് . വൈകുന്നേരമായിട്ടും ഭാര്യയെ കാണാതായതോടെ താന്‍ തിരച്ചില്‍ ആരംഭിച്ചുവെന്നും കണ്ടെത്താനായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധന നടത്തിയതോടെയാണ് കാളയെ വിറ്റ് താന്‍ സൂക്ഷിച്ച പണം കാണുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടത്. നാനയെയാണ് തനിക്ക് സംശയമെന്നും രാജു പരാതിയില്‍ എഴുതിയിട്ടുണ്ട്.
നാനെ പണ്ഡിറ്റിനെതിരെ ബിഎൻഎസ് സെക്ഷൻ 87 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം പ്രതിക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.