അഹമ്മദാബാദ് : ഗുജറാത്തിലെ കച്ച് ജില്ലയിൽ 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് 18 കാരി . രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും അതിർത്തി രക്ഷാ സേനയും സ്ഥലത്തുണ്ട്. കുഴൽക്കിണറിനുള്ളിൽ ഓക്സിജൻ ലഭ്യമാകാനുള്ള മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട് .
540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഭുജ് താലൂക്കിലെ കണ്ടേരായ് ഗ്രാമത്തിൽ രാവിലെ 6.30ഓടെയാണ് സംഭവം.യുവതി അബോധാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
രാജസ്ഥാനിൽ സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനത്തിൽ, 10 ദിവസത്തിന് ശേഷമാണ് കുഴൽക്കിണറിൽ നിന്ന് മൂന്ന് വയസ്സുകാരിയെ പുറത്തെടുത്തത് .
Discussion about this post