കൊച്ചി ; അർജന്റീന ഫുട്ബോൾ താരം മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്.
ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിെടയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അറിയിച്ചു. തുടർന്ന് മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി.
കേസിൽ ആന്റോ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് മുൻകൂർ ജാമ്യഹർജിയുമായി ആന്റോ കോടതിയെ സമീപിച്ചത്. മെസി കേസിനു പുറമെ മുഖ്യമന്ത്രി വി.ഡി.സതീശന് രണ്ടാം വിവാഹം കഴിച്ചെന്ന പ്രചരണത്തിനായി വ്യാജരേഖകൾ ചമച്ചെന്ന കേസിലും ആന്റോയ്ക്കെതിരെ കേസുണ്ട്.

