ന്യൂഡൽഹി ; ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ് വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് നോട്ടീസ് നൽകാനൊരുങ്ങിയത്.
15 പേരുള്ള പ്രതിനിധി സംഘമാണ് എത്തിയത്. ഡൽഹി പൊലീസിനു പുറമേ ഐടിബിപി, ബിഎസ്എഫ്, ആർഎഎഫ് ഉൾപ്പെടെ ആയിരക്കണക്കിനു സേനാംഗങ്ങളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനു ചുറ്റും വിന്യസിച്ചിരുന്നു. പ്രതിഷേധ പരിപാടികൾ നടത്തില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് നോട്ടീസ് നൽകാൻ രണ്ടുപേർക്കു അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കമ്മിഷന് കത്തയച്ചിരുന്നു
എന്നാൽ എല്ലാ വഴികളും അടച്ച് സേനകൾ അണിനിഅരന്നതോടെ കുറ്റപത്രം നേരിട്ടു നൽകുന്നതിൽനിന്ന് പ്രതിനിധിസംഘം പിന്മാറി.

