ന്യൂഡൽഹി : ഫോം 6 ൽ മാറ്റം വരുത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്മീഷൻ .വ്യക്തമാക്കി . ബീഹാറിലെ എസ്ഐആർ ഉത്തരവ് 2025 ജൂൺ 24 ന് കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെ പുറപ്പെടുവിച്ചതാണെന്നും 2026 മെയ് 27 ലെ തീരുമാനത്തിൽ സുപ്രീം കോടതി ഈ ഉത്തരവ് ശരിവച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
‘2026 സെപ്റ്റംബർ 26 ലെ പ്രസ് നോട്ട് നമ്പർ 120 ലെ പോയിന്റ് 1(iii) ൽ, ‘SIR-നുള്ള ഫോം 6-നൊപ്പം നൽകിയ പ്രഖ്യാപനം സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്’ എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
അതേസമയം ‘ഫോം 6’-മായി ബന്ധപ്പെട്ട സുപ്രീം കോടതി വാദം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് രാഹുൽ ഗാന്ധി ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. നിയമവിരുദ്ധമായും ഏകപക്ഷീയമായും ‘ഫോം 6’-ൽ മാറ്റം വരുത്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

