- വെന്തുരുകി കേരളം : രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- ബംഗാൾ ഉൾക്കടലിൽ ഭൂചലനം ; പ്രകമ്പനം കൊൽക്കത്തയിലും
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ‘ പാകിസ്ഥാൻ സിന്ദാബാദ് ‘ മുഴക്കി ; യുവാവിന്റെ കടയ്ക്ക് നേരെ ബുൾഡോസർ നടപടി
- കിസാന് സമ്മാന് നിധി ; കര്ഷകര്ക്കു മോദി സർക്കാർ നൽകിയത് മൂന്നര ലക്ഷം കോടി രൂപ
- ആരോഗ്യകരമായ ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെ : മോദിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടി വി കാണാനും അനുവദിക്കില്ല ; ഷഹീദ് അഫ്രീദി
- സി എ ജി റിപ്പോർട്ട് പുറത്ത് വിട്ട് ബിജെപി : ഡൽഹി നിയമസഭയിൽ കയ്യാങ്കളി : 12 ആപ്പ് എം എൽ എ മാർക്ക് സസ്പെൻഷൻ
- കൊതുകിനെ തുരത്താം , ഇതൊന്നു പരീക്ഷിച്ചു നോക്കൂ
Author: Anu Nair
കന്നഡയിൽ നിന്നെത്തി രാജ്യത്തെ സിനിമാപ്രേമികളെ അമ്പരപ്പിച്ച ചിത്രമാണ് കാന്താര. ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു . ഇപ്പോഴിതാ കാന്താര 2 വിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് നടനും ,സംവിധായകനുമായ ഋഷഭ് ഷെട്ടി കാന്താര ; ചാപ്റ്റർ 1 എന്ന പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടീബർ 2 ന് ആഗോള റിലീസായി എത്തും . ചിത്രത്തിന്റെ പുത്തൻ പോസ്റ്ററിനൊപ്പമാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് . ചോര പുരണ്ട് മഴുവും , ശൂലവുമായി നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത് .ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹംബാലെ ഫിലിംസാണ് പോസ്റ്റർ പങ്ക് വച്ചത് .ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിൽ വമ്പൻ താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന . മലയാളിൽ നിന്ന് ജയറാം ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട് . മോഹൻലാലും ചിത്രത്തിൽ ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട് . കാന്താരയുടെ ആദ്യഭാഗം 2022 സെപ്റ്റംബറിലാണ് എത്തിയത് .
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ.തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന കണക്കിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 481 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. വായുമലിനീകരണ തോത് ഗുരുതരമായി ഉയർന്നതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരുന്ന സി എൻ ജി , ഇലക്ട്രിക് ട്രെക്കുകൾ മാത്രമേ അനുവദിക്കൂ. ബി എസ് -4 നിലവാരത്തിലുള്ളതും , താഴെയുള്ളതുമായ ഹെവിഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല. 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.ഓഫീസുകളിലും സ്റ്റാഫുകളെ പകുതിയാക്കി കുറച്ചിട്ടുണ്ട്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവെക്കും. അത്യാവശ്യമില്ലാത്ത വാണിജ്യസ്ഥാപനങ്ങളും അടച്ചിടും
ആലപ്പുഴ : കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിന് താഴെ നിന്ന് മണ്ണഞ്ചേരി പോലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ കുടുക്കിയത് നെഞ്ചിൽ പച്ചകുത്തിയ പേര്. സന്തോഷ് ശെൽവം തന്നെയാണ് ജില്ലയിൽ നടന്ന രണ്ട് മോഷണക്കേസുകളിലേയും പ്രതിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ദൃശ്യങ്ങളിൽ സന്തോഷ് നെഞ്ചിൽ പച്ചകുത്തിയ പേരാണ് കേസിൽ പോലീസിന് പിടിവള്ളിയായത് . ഭാര്യ ജ്യോതിയുടെ പേരാണ് സന്തോഷ് സെൽവം നെഞ്ചിൽ പച്ച കുത്തിയിരുന്നത്. മോഷ്ടാക്കളിലൊരാളുടെ നെഞ്ചിൽ എന്തോ അടയാളമുള്ളതായാണ് പോലീസിന് ദൃശ്യങ്ങൾ കണ്ടപ്പോൾ ആദ്യം തോന്നിയത് . പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് ‘ ജ്യോതി ‘ എന്നാണെന്ന് കണ്ടെത്തി.മോഷണസമയത്ത് കയ്യുറയും മുഖംമൂടിയും ധരിക്കുന്നതിനാൽ മറ്റ് തെളിവുകളൊന്നും ലഭിക്കാറില്ല. ഈ പച്ചകുത്തൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പച്ചകുത്തിയ സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ശേഖരിച്ചു. കൊച്ചി മരട് കുണ്ടന്നൂർ മേല്പാലത്തിനടിയിൽ താമസമാക്കിയ തമിഴ്നാട് സംഘത്തെ പറ്റിയുള്ള വിവരങ്ങൾ…
ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രസീലിലെത്തിയത് . ദക്ഷിണാഫ്രിക്ക , ബ്രസീൽ എന്നീ രാജ്യങ്ങൾക്കൊപ്പം ജി 20 ട്രോയിക്കയിൽ അംഗമാണ് ഇന്ത്യയും . ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത് ‘ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി, വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു ‘ പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വന്ദേമാതരം മുഴക്കി, ഇന്ത്യൻ ദേശീയ പതാകകൾ വീശിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത് . വിദേശകാര്യമന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി റിയോ ഡി ജനീറോയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റേയും, അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. നവംബർ 19 മുതൽ 21 വരെ മോദി ഗയാന…
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും . വൈകിട്ട് ആറ് മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം അവസാനിക്കുക ഒന്നര മാസം നീണ്ട പരസ്യ പ്രചാരണത്തിനു ശേഷമുള്ള കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ . എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ എന്നിവർ തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത് . മൂന്ന് മുന്നണിസ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിക്കും . കലാശക്കൊട്ടിനോട് അനുബന്ധിച്ച് മേഖലയിൽ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ, ജാഥകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കാനും അനുവാദമില്ല. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തണ് സമാപിക്കുക. ബുധനാഴ്ച്ചയാണ് . വോട്ടെടുപ്പ് . 23ാം തിയതി വോട്ടെണ്ണലും നടക്കും.
ന്യൂഡൽഹി : റിസർവ് ബാങ്കിന് അജ്ഞാതന്റെ ബോംബ് ഭീഷണി.ആർബിഐയുടെ മുംബൈയിലെ കസ്റ്റമർ കെയർ സെൻ്ററിലേക്കാണ് കോൾ എത്തിയത്. ‘ലഷ്കറിൻ്റെ സിഇഒ’ ആണെന്നും ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നുമായിരുന്നു ഭീഷണി. രാവിലെ 10 മണിയോടെ ഭീഷണിപ്പെടുത്തുന്ന സന്ദേശം എത്തിയത്. നിരോധിത ഭീകര സംഘടനയുടെ തലവനാണ് താനെന്നും , സെൻട്രൽ ബാങ്കിൽ ആക്രമണം നടത്തുമെന്നുമാണ് ഭീഷണിപ്പെടുത്തിയത് . ആർ ബി ഐയുടെ പിന്നിലെ റോഡിൽ ഇലക്ട്രിക് കാർ നിൽക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു . അതേസമയം ഭീഷണിസന്ദേശം വന്നതിനെ പറ്റി രമാഭായി മാർഗ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചുവെന്നും , പ്രദേശത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും അപകടകരമായി കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു . കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറുകണക്കിന് വിമാനങ്ങൾക്കാണ് ഭീഷണിസന്ദേശങ്ങളെത്തിയത്. ട്രെയിൻ അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു . ഇതിന് പിന്നാലെയാണ് ആർബിഐയ്ക്കും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട് . തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 15 മില്ലീ മീറ്റർ വരെ മഴ ലഭിക്കും . ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത് . കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല . എന്നാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് അലി ഖമേനി തൻ്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തിരഞ്ഞെടുത്തതായി റിപ്പോർട്ട് . 85 കാരനായ ഖമേനി രോഗബാധിതനാണെന്നും , കോമയിലാണെന്നു സൂചന .ഖമേനിയുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 26ന് അതീവ രഹസ്യമായി നടന്ന യോഗത്തിലാണ് പിൻഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇറാനെ സംബന്ധിച്ച് സായുധ സേന, ജുഡീഷ്യറി, വാർത്താ മാദ്ധ്യമങ്ങൾ എല്ലാം പരമോന്നത നേതാവിൻ്റെ കീഴിലാണ്. രാജ്യത്തിൻ്റെ അധികാരം നിയന്ത്രിക്കുന്ന ഗാർഡിയൻ കൗൺസിൽ അടക്കം ഖമേനിയുടെ അധികാരത്തിൻ കീഴിലാണ്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അധികാരം നൽകാനാണ് നീക്കം . പിതാവ് ജീവിച്ചിരിക്കുമ്പോൾ തൻ്റെ മകൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഖമേനിയുടെ പ്രായവും , ആരോഗ്യസ്ഥിതിയുമാണ് ഇറാൻ്റെ പ്രധാന വെല്ലുവിളി. എങ്കിലും ഖമേനിയുടെ മകൻ പരമോന്നത നേതാവാകുന്നതിൽ ഇറാൻ ജനതയ്ക്ക് കടുത്ത എതിർപ്പുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് വിവരം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇറാനിയൻ ഭരണകൂടത്തിൻ്റെ തന്ത്രപരമായ…
ഭുവനേശ്വർ : ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ . ഒഡിഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ഐലൻഡിലാണ് പരീക്ഷണം നടത്തിയത്. 1,500 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള മിസൈലിന് വിവിധയിനം പേലോഡുകൾ വഹിക്കാനാകും. മണിക്കൂറിൽ 6,200 കിലോമീറ്റർ അഥവാ 3,850 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതു്കൊണ്ട് തന്നെ മിസൈൽ പ്രതിരോധസംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല. അതേസമയം ഡി ആർ ഡി ഒയ്ക്ക് ആശംസയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. രാജ്യത്തിന്റെ നേട്ടങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു . നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നൈജീരിയ: ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ . 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി . പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൻ്റെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയിൽ എത്തിയത്. പതിനേഴ് വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് . ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് മോദി പറഞ്ഞു . നൈജീരിയൻ സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്ക് വച്ചിട്ടുണ്ട്. നേരത്തെ കരീബിയൻ രാജ്യമായ കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും മോദിയെ തേടിയെത്തിയിരുന്നു. നൈജീരിയയിൽ നിന്നും രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് അദ്ദേഹം നാളെ തിരിയ്ക്കും.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.