കൊച്ചി : താപനില ഉയർന്നതോടെ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്.
ഉഷ്ണ തരംഗ സാദ്ധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . രണ്ട് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് ഐ എം ഡി മുന്നറിയിപ്പ് . വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ ഉയരാൻ സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപ്പെടുത്തിയ താപനില 40.4°c ആണ്. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത് .
Discussion about this post