ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ.തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന കണക്കിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 481 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്.
വായുമലിനീകരണ തോത് ഗുരുതരമായി ഉയർന്നതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരുന്ന സി എൻ ജി , ഇലക്ട്രിക് ട്രെക്കുകൾ മാത്രമേ അനുവദിക്കൂ. ബി എസ് -4 നിലവാരത്തിലുള്ളതും , താഴെയുള്ളതുമായ ഹെവിഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല. 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.ഓഫീസുകളിലും സ്റ്റാഫുകളെ പകുതിയാക്കി കുറച്ചിട്ടുണ്ട്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവെക്കും. അത്യാവശ്യമില്ലാത്ത വാണിജ്യസ്ഥാപനങ്ങളും അടച്ചിടും