കന്നഡയിൽ നിന്നെത്തി രാജ്യത്തെ സിനിമാപ്രേമികളെ അമ്പരപ്പിച്ച ചിത്രമാണ് കാന്താര. ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു . ഇപ്പോഴിതാ കാന്താര 2 വിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് നടനും ,സംവിധായകനുമായ ഋഷഭ് ഷെട്ടി
കാന്താര ; ചാപ്റ്റർ 1 എന്ന പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടീബർ 2 ന് ആഗോള റിലീസായി എത്തും . ചിത്രത്തിന്റെ പുത്തൻ പോസ്റ്ററിനൊപ്പമാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് . ചോര പുരണ്ട് മഴുവും , ശൂലവുമായി നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത് .ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹംബാലെ ഫിലിംസാണ് പോസ്റ്റർ പങ്ക് വച്ചത് .ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്.
ചിത്രത്തിൽ വമ്പൻ താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന . മലയാളിൽ നിന്ന് ജയറാം ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട് . മോഹൻലാലും ചിത്രത്തിൽ ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട് . കാന്താരയുടെ ആദ്യഭാഗം 2022 സെപ്റ്റംബറിലാണ് എത്തിയത് .