- വെന്തുരുകി കേരളം : രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- ബംഗാൾ ഉൾക്കടലിൽ ഭൂചലനം ; പ്രകമ്പനം കൊൽക്കത്തയിലും
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ‘ പാകിസ്ഥാൻ സിന്ദാബാദ് ‘ മുഴക്കി ; യുവാവിന്റെ കടയ്ക്ക് നേരെ ബുൾഡോസർ നടപടി
- കിസാന് സമ്മാന് നിധി ; കര്ഷകര്ക്കു മോദി സർക്കാർ നൽകിയത് മൂന്നര ലക്ഷം കോടി രൂപ
- ആരോഗ്യകരമായ ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെ : മോദിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടി വി കാണാനും അനുവദിക്കില്ല ; ഷഹീദ് അഫ്രീദി
- സി എ ജി റിപ്പോർട്ട് പുറത്ത് വിട്ട് ബിജെപി : ഡൽഹി നിയമസഭയിൽ കയ്യാങ്കളി : 12 ആപ്പ് എം എൽ എ മാർക്ക് സസ്പെൻഷൻ
- കൊതുകിനെ തുരത്താം , ഇതൊന്നു പരീക്ഷിച്ചു നോക്കൂ
Author: Anu Nair
ന്യൂയോർക്ക് : യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സമൂഹമാദ്ധ്യമത്തിൽ തുൾസിയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് നിർമ്മലയുടെ കുറിപ്പ്. ” യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുപ്പെട്ട തുളസി ഗബ്ബാർഡിന് അഭിനന്ദനങ്ങൾ. ആർമി റിസർവിൽ ലെഫ്.കേണലായി. 21 വർഷത്തോളം നിങ്ങൾ യുഎസ്എയ്ക്ക് വേണ്ടി സൈനികസേവനം നടത്തി. പരസ്പരം അടുത്ത് ഇടപെടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ആത്മാർത്ഥതയും അർപ്പണബോധവും കൃത്യതയുമെല്ലാം വളരെ പ്രശംസ അർഹിക്കുന്നു. “ എന്നും നിർമ്മല സീതാരാമൻ കുറിച്ചു. ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുൾസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തുൾസിയെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ചത്. പുതിയ പദവിയിലെത്തുന്നതോടെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് തുളസി മേൽനോട്ടം വഹിക്കും. ഇരുപത് വർഷത്തിലേറെ യുഎസ്…
സൂര്യ നായകനായ ബിഗ്ബജറ്റ് ചിത്രം കങ്കുവ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . എന്നാൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. ഉയർന്ന ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് ഇറങ്ങിയിരിക്കുന്നത്. സിനിമ ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ രംഗത്തെത്തി. തമിൾറോക്കേഴ്സ്, ടെലഗ്രാം തുടങ്ങിയ ടോറന്റ് പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ പറ്റും വിധമാണ് ഇതുമായി ബന്ധപ്പെട്ട സെർച്ച് വേഡുകൾ തയ്യാറാക്കിയിരിക്കുന്നത് . ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്. ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ ആന്റി പൈറസി ടീമും മുന്നറിയിപ്പ് നൽകി.
കൊച്ചി : രാസലഹരിയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കേരളത്തിൽ വിൽപ്പനയ്ക്കെത്തുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് . മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് പിടിയിലായത്. 15 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് ഇവർ കഞ്ചാവ് കടത്തിയത്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിർത്തി നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരക ലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. തായലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലാണ് ഉത്പാദനം . ‘തായ് ഗോൾഡ്’ എന്ന ഇത് ഡാർക്ക് വെബിലൂടെയും, സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് വിൽക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നാലു മാസം മുൻപ് അരക്കോടി രൂപയുടെയും , കൊച്ചി വിമാനത്താവളത്തിൽ നിന്ന് അടുത്തിടെ ഒരു കിലോയോളവും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.കൃത്രിമ കഞ്ചാവും വിപണിയിലെത്തുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
മോഹൻലാൽ സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ. ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ മോഹൻലാൽ എന്ന പത്തൊൻപത് വയസുകാരനെ ഇന്ന് കാണുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കളാണ് എന്ന . ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്.മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്. റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി. ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ് . ഈ ചിത്രം വൻ വിജയമാകും ‘ – എന്നാണ് ഫാസിലിന്റെ വാക്കുകൾ .…
തിരുവനന്തപുരം : ഏഴാം തരം തുല്യതാ പരീക്ഷ പാസായി ചലച്ചിത്ര താരം ഇന്ദ്രൻസ്. 500ൽ 297 മാർക്ക് നേടിയാണ് താരത്തിന്റെ വിജയം. 68-)0 വയസിലാണ് ഇന്ദ്രൻസ് തുല്യതാ പരീക്ഷ എഴുതിയത് . തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലായിരുന്നു പരീക്ഷ . പരീക്ഷഫലം എത്തിയപ്പോൾ വയനാട്ടിൽ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു താരം . കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും ഏഴാം തരം തുല്യതാ കോഴ്‌സിന്റെയും പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാലാം തരം തുല്യതാകോഴ്‌സിൽ 487 പരീക്ഷയെഴുതിയതിൽ 476 പേർ വിജയിച്ചു. 1483 പേരാണ് വിജയിച്ചത്. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങൾ മൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് പിന്നീട് തയ്യൽ കടയിൽ ജോലി തുടങ്ങുകയായിരുന്നു. തുടർന്ന് സിനിമയിലെത്തിയെങ്കിലും പഠനം പൂർത്തിയാക്കണമെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷ എഴുതാൻ തീരുമാനിച്ചത് . പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം. നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി…
പഞ്ചസാര ഇട്ട് ഒരു ചായ കുടിച്ചാൽ , അൽപ്പം ലഡു കഴിച്ചാൽ ഉടൻ ടെൻഷൻ ആകുന്നവർ നമുക്ക് ചുറ്റുമുണ്ട് . കാരണം വേറെയൊന്നുമല്ല . പ്രമേഹം തന്നെ . മുൻപ് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് കരുതിയിരുന്ന പ്രമേഹം ഇന്ന് ആളും തരവും നോക്കാതെ എല്ലാവരെയും അറ്റാക്ക് ചെയ്യുന്നുണ്ട് . 1990 ൽ പ്രമേഹരോഗികളുടെ എണ്ണം 7 ശതമാനം മാത്രമായിരുന്നിടത്ത് 2022 ഓടെ അത് 14 ശതമാനമായി വർധിച്ചു. അതായത് 30 വർഷത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഇന്ന് 80 കോടിയിലേറെ പേർ പ്രമേഹരോഗികളാണെന്നും, സ്ഥിതിഗതികൾ മോശമാകുകയാണെന്നും ലോകപ്രശസ്ത ജേണലായ ‘ദി ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ വെറും മുന്നറിയിപ്പ് മാത്രമല്ല തിരിച്ചറിവ് കൂടിയാകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . അതേസമയം സമ്പന്നമായ രാജ്യങ്ങളിൽ പ്രമേഹരോഗികളുടെ തോത് കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു . 1000…
പഞ്ചനക്ഷത്ര ഹോട്ടലിലെ ആഹാരം കഴിച്ച കുട്ടി കോമ അവസ്ഥയിലായതായി റിപ്പോർട്ട് . ബ്രിട്ടനിലാണ് സംഭവം . രണ്ട് വയസുള്ള ക്ലോയയാണ് ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചത് . ക്ലോയയെയും കൂട്ടി മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ ഈജിപ്റ്റിൽ പോയിരുന്നു . അവിടെ പ്രശസ്തമായ പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു താമസം . എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതോടെ ക്ലോയയ്ക്ക് വയറിളക്കും , തളർച്ചയും അനുഭവപ്പെട്ടു. വൈകാതെ കുഞ്ഞിന്റെ അവസ്ഥ മോശമാകുകയും , അബോധാവസ്ഥയിലേയ്ക്ക് പോകുകയും ചെയ്തു .തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റി . പരിശോധനയിൽ ക്ലോയയുടെ വൃക്കകൾ പ്രവർത്തനരഹിതമായതായി കണ്ടെത്തി . തുടർന്ന് അടിയന്തിര ഡയാലിസിസിന് വിധേയയാക്കി. വിശദ പരിശോധനയിൽ ക്ലോയയുടെ ശരീരത്തിനുള്ളിൽ ഇ കോളി ബാക്ടീരിയ പ്രവേശിച്ചതായും ,അത് ശരീരത്തിൽ ഹീമോലിറ്റിക് യൂറേമിക് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കിയതായും വ്യക്തമായി . മനുഷ്യന്റെ തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിത്. കൈയ്യിലും , കഴുത്തിലും രക്തം കട്ട പിടിച്ചതിനാൽ…
ടെഹ്‌റാൻ : ഹിജാബ് നിയമങ്ങൾ ലംഘിക്കുന്നവരെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഇറാൻ. ഇറാൻ വനിതാ-കുടുംബക്ഷേമ വകുപ്പ് മേധാവി മെഹ്രി തലേബിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഹിജാബ് നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി ശാസ്ത്രീയവും മനശാസ്ത്രപരവുമായി ചികിത്സ ക്ലിനിക്കുകൾ വഴി നൽകാനാണ് തീരുമാനമെന്ന് പ്രസ്താവനയിൽ പറയുന്നു . ‘ഹിജാബ് റിമൂവൽ ട്രീറ്റ്‌മെന്റ് ക്ലിനിക്ക്’ എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് . ക്ലിനിക്കിന്റെ മേൽനോട്ടം വഹിക്കുന്നവർ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിക്ക് റിപ്പോർട്ടുകൾ നൽകും.അതേസമയം ഇത്തരം ക്ലിനിക്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി സ്ത്രീ സംഘടനകൾ രംഗത്തെത്തി . സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഇറാനിൽ കുറച്ചു കാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇറാന്റെ ഹിജാബ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ച് സർവകലാശാല ക്യാമ്പസിൽ 25കാരിയായ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് നടന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.
മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശു സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾക്കിടെ തിരികെ ജീവിതത്തിലേയ്ക്ക് .ആന്ധ്രാപ്രദേശിലെ ചീടിക്കട കണ്ടിവാരം ഗ്രാമവാസി രമ്യയ്ക്ക് കഴിഞ്ഞ ദിവസം പിറന്ന മകനാണ് വൈദ്യശാസ്ത്രത്തെയും അമ്പരപ്പിച്ച് ജീവിതത്തിലേയ്ക്ക് എത്തിയത് . ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രമ്യയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 25 ആഴ്ച്ച പ്രായമുള്ള കുഞ്ഞിനെ സിസേറിയൻ വഴിയാണ് പുറത്തെടുത്തത് . 912 ഗ്രാം മാത്രമായിരുന്നു ഭാരം . എന്നാൽ ജനിച്ച് അല്പനേരത്തിനുള്ളിൽ കുഞ്ഞിന് അനക്കമില്ലാതെയായി . ആറ് മണിക്കൂർ നീണ്ട ചികിത്സയ്ക്കൊടുവിൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി . ആശുപത്രി റെക്കോർഡുകളിലും ഇക്കാര്യം രേഖപ്പെടുത്തി . തുടർന്ന് വീട്ടിൽ സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ കുഞ്ഞുമായി മാതാപിതാക്കൾ ആംബുലൻസിൽ വീട്ടിലേയ്ക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ വാഹനം ഉലഞ്ഞപ്പോൾ പിതാവിന്റെ മടിയിലിരുന്ന കുഞ്ഞ് അനങ്ങുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ നിയോനാറ്റോളജി വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ് .
ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് അർഷ്ദീപ് സിംഗ് എന്ന അർഷ ദല്ല . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയുമായിരുന്നു ഇയാൾ . ഇന്ത്യയിൽ നിയമനടപടി നേരിടാതെ ഒളിവിൽ പോയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ അവശ്യം. ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്.ഇയാളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയിൽ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ദല്ലക്കെതിരായ കേസിൽ വാദം കേൾക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്.പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.