പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും . വൈകിട്ട് ആറ് മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം അവസാനിക്കുക ഒന്നര മാസം നീണ്ട പരസ്യ പ്രചാരണത്തിനു ശേഷമുള്ള കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ .
എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ എന്നിവർ തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത് .
മൂന്ന് മുന്നണിസ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിക്കും . കലാശക്കൊട്ടിനോട് അനുബന്ധിച്ച് മേഖലയിൽ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ, ജാഥകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കാനും അനുവാദമില്ല. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തണ് സമാപിക്കുക. ബുധനാഴ്ച്ചയാണ് . വോട്ടെടുപ്പ് . 23ാം തിയതി വോട്ടെണ്ണലും നടക്കും.