ന്യൂഡൽഹി : റിസർവ് ബാങ്കിന് അജ്ഞാതന്റെ ബോംബ് ഭീഷണി.ആർബിഐയുടെ മുംബൈയിലെ കസ്റ്റമർ കെയർ സെൻ്ററിലേക്കാണ് കോൾ എത്തിയത്. ‘ലഷ്കറിൻ്റെ സിഇഒ’ ആണെന്നും ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നുമായിരുന്നു ഭീഷണി.
രാവിലെ 10 മണിയോടെ ഭീഷണിപ്പെടുത്തുന്ന സന്ദേശം എത്തിയത്. നിരോധിത ഭീകര സംഘടനയുടെ തലവനാണ് താനെന്നും , സെൻട്രൽ ബാങ്കിൽ ആക്രമണം നടത്തുമെന്നുമാണ് ഭീഷണിപ്പെടുത്തിയത് . ആർ ബി ഐയുടെ പിന്നിലെ റോഡിൽ ഇലക്ട്രിക് കാർ നിൽക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു .
അതേസമയം ഭീഷണിസന്ദേശം വന്നതിനെ പറ്റി രമാഭായി മാർഗ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചുവെന്നും , പ്രദേശത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും അപകടകരമായി കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു .
കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറുകണക്കിന് വിമാനങ്ങൾക്കാണ് ഭീഷണിസന്ദേശങ്ങളെത്തിയത്. ട്രെയിൻ അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു . ഇതിന് പിന്നാലെയാണ് ആർബിഐയ്ക്കും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.