BINSON
2025-ലെ മികച്ച തമിഴ് ഭാഷാ (original language: തമിഴ്) സ്പോര്‍ട്സ്–ഡ്രാമാ സിനിമയാണ് Mari Selvaraj സംവിധാനം ചെയ്ത് Dhruv Vikram ആണ് നായകനായി എത്തിയ ബൈസൺ. മാരി സെല്‍വരാജിന്റെ പതിവ് രാഷ്ട്രീയ വീക്ഷണം ത്രില്ലിംഗ് ആയ ഒരു പാറ്റേണിലാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ഭാഷ: തമിഴ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 21 നവംബർ 2025
Shades of Life
“Shades of Life” ഒരു മലയാളം ആന്തോളജി ഡ്രാമാ സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ വിവിധ മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥാതന്തുക്കൾ. നാല് കുടുംബങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ പ്രമേയം.
ഭാഷ: മലയാളം
OTT പ്ലാറ്റ്ഫോം: Manorama Max
OTT റിലീസ് തിയതി: 21 നവംബർ 2025
The Bengal Files
ദ ബംഗാള്‍ ഫയല്‍സ് (The Bengal Files) ഒരു റിയലിസ്റ്റിക് പൊളിറ്റിക്കൽ ഡ്രാമാ സിനിമയാണ്, ഡയറക്ടര്‍ വിവേക് അഗ്നിഹോത്രി. ഇത് 1946-ലെ “ഡയറക്ട് ആക്ഷന്‍ ഡേ” (Great Calcutta Killings) ഉള്‍പ്പെടെയുള്ള സമുദായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ജനത നേരിട്ട ദുരന്തങ്ങള്‍, ഹൃദയസ്പർശിയായി പുനരവതരിപ്പിക്കുന്നു.
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: ZEE5
OTT റിലീസ് തിയതി: 21 നവംബർ 2025
The Family Man S3
“The Family Man” സീസൺ 3 ഒരു ആക്ഷന്‍-സ്പൈ ത്രില്ലര്‍ സീരീസാണ്, രചനയും സംവിധാനവും രാജ് ഡികെ നിർവഹിച്ചിരിക്കുന്നു.വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും പുതിയ വെല്ലുവിളികളുമായി മനോജ് ബാജ്പേയുടെ ശ്രീകാന്ത് തിവാരി മൂന്നാമതും എത്തുന്നു. പുതിയ സംഘാംഗങ്ങളായി ഒപ്പമുള്ളത് ജയ്ദീപ് അഹ്ലാവതും നിമ്രത് കൗറും. വൻ വിജയമായ സീരീസിന്റെ മൂന്നാം പതിപ്പ്.
ഭാഷ: ഹിന്ദി (പ്രധാനഭാഷ), കൂടാതെ മറ്റ് ഭാഷകളിൽ ഡബ്ബിംഗ്/ സബ്ടൈറ്റിൽ പതിപ്പുകൾ
OTT പ്ലാറ്റ്ഫോം: Amazon Prime Video
OTT റിലീസ് തിയതി: 21 നവംബർ 2025
The Death of Bunny Munro
“The Death of Bunny Munro” ഒരു ഡാർക്ക് കോമഡി-ഡ്രാമാ ടിവി സീരീസാണ്. ഭാര്യയുടെ ആത്മഹത്യക്ക് ശേഷം സ്വന്തം മകനോടൊപ്പം ബിസിനസ്സ് യാത്ര നടത്തുന്ന കോസ്മെറ്റിക് സെയിൽസ്മാനായ കേന്ദ്ര കഥാപാത്രം. സ്വാർത്ഥനും തീവ്ര ലൈംഗിക അഭിനിവേശമുള്ളവനുമായ അയാൾ പിന്നീട് കടന്ന് പോകുന്ന നിർണ്ണായക കഥാസന്ദർഭങ്ങൾ. 2009ൽ ഇതേ പേരിൽ നിക്ക് കേവ് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്കാരം.
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തിയതി: 21 നവംബർ 2025
Homebound
“Homebound” ഒരു സോഷ്യൽ-ഡ്രാമാ സിനിമയാണ്, സംവിധാനം Neeraj Ghaywan. രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥ. ഇരുവരും ദേശീയ പോലീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ നേരിടുന്ന വിശാലമായ സാമൂഹ്യ അസമത്വങ്ങളും വർഗീയ ചേരിതിരിവുകളും അവരുടെ സൗഹൃദവും ആത്മശക്തിയും പരീക്ഷിക്കുന്നു.
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 21 നവംബർ 2025

