ഹൈദരാബാദ് : ബോർഡർ- ഗവാസ്ക്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വച്ച താരമാണ് നിതീഷ് കുമാർ റെഡ്ഡി. ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയതിൽ വലിയ അംഗീകാരവും നിതീഷിനെ തേടിയെത്തി . ഓസ്ട്രേലിയയിലെ ദുഷ്കരമായ പിച്ചിൽ അരങ്ങേറ്റ പരമ്പരയിൽ തന്നെ 37.25 ശരാശരിയോടെ 298 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനായി.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നിതീഷ് കുമാർ റെഡ്ഡി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയത് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേയ്ക്കാണ് . കാൽമുട്ടുകുത്തി പടികൾ കയറിയാണ് നിതീഷ് ഭഗവാനെ ദർശിക്കാൻ എത്തിയത്.
ചില ഭക്തർ തങ്ങളുടെ ആഗ്രഹ സാഫല്യത്തിന് നന്ദി പറയാനായി ഇത്തരത്തിൽ കാൽമുട്ടുകുത്തി പടികൾ കയറി തിരുമല ദർശനത്തിനെത്താറുണ്ട്. നിതീഷിന്റെ തിരുപ്പതി ദർശനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Nitish Kumar Reddy climbed the stairs of Tirupati after returning home. ❤️ pic.twitter.com/FNUooO3p7M
— Mufaddal Vohra (@mufaddal_vohra) January 13, 2025