ഡബ്ലിൻ: ഡബ്ലിനിൽ നിന്നും യുവാവിനെ കാണാതായി. 28 വയസ്സുകാരനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം യുവാവിന്റെ തിരോധാനത്തിൽ അതീവ ആശങ്കയിലാണ് കുടുംബം.
ഷോൺ എമ്മെറ്റ് ഡ്രം എന്നാണ് യുവാവിന്റെ പേര്. നവംബർ 19 നാണ് യുവാവിനെ കാണാതായത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഡബ്ലിനിലെ മലാഹൈഡിലാണ് ഷോൺ അവസാനമായി എത്തിയത്. ഇവിടെ നിന്നും യുവാവ് പിന്നീട് എങ്ങോട്ട് പോയി എന്നതിൽ ആർക്കും ഒരു വ്യക്തതയില്ല. അഞ്ചടി 11 ഇഞ്ചാണ് യുവാവിന്റെ ഉയരം. തവിട്ട് മുടിയും തവിട്ട് നിറമുള്ള കണ്ണുകളും യുവാവിനുണ്ട്.
Discussion about this post

