ക്ലെയർ: കൗണ്ടി ക്ലെയറിലെ എനിസിൽ കാർ ഇടിച്ച് 60 കാരിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് 5.40 ഓടെ ആയിരുന്നു സംഭവം. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ലാഹിഞ്ച് റോഡിലെ എൻ85 ൽ ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നു 60 കാരി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അവർ ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. ഇവരുടെ മൃതദേഹം ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി.

