ഡബ്ലിൻ: അയർലൻഡിന്റെ വാഹന വിപണി പിടിച്ചെടുക്കാൻ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും എത്തുന്നു. മഹീന്ദ്ര പുറത്തിറക്കാനിരിക്കുന്ന പുതിയ ഇലക്ട്രിക് എസ് യുവികൾ അയർലൻഡിലും എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ ബ്രിട്ടീഷ് വിപണിയിൽ സാന്നിദ്ധ്യമുറപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. പതിയെ ഇവിടെ നിന്നും ഐറിഷ് മണ്ണിലേക്കും നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കാനിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഇവ യുകെയിലെ വിപണിയിൽ എത്തിക്കാനാണ് മഹീന്ദ്രയുടെ ആലോചന. പുതിയ ഇലക്ട്രിക് വാഹന നിരയിൽ BE 6, XEV 9e, BE 07 എന്നിവ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ BE6 ആയിരിക്കും ആദ്യം അവതരിപ്പിക്കുന്ന മോഡൽ. ഏകദേശം 41,000 പൗണ്ട് ആയിരിക്കും ഇതിന്റെ വിപണി വില. പിന്നാലെ XEV 9e, BE 07 എന്നിവയും വിപണിയിലെത്തും. ഏകദേശം 48,000 പൗണ്ട് ആയിരിക്കും ഇതിന്റെ വില.

