ഡബ്ലിൻ: ഹിപ്പോപ്പൊട്ടാമാസ് ഇമാനിയയുടെ ശസ്ത്രക്രിയയുടെ ചിലവുകൾ പുറത്തുവിട്ട് ഡബ്ലിൻ മൃഗശാല അധികൃതർ. ശസ്ത്രക്രിയയ്ക്കായി ഏകദേശം 15,000 യൂറോ ചിലവായി എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് ആയിരുന്നു ഇമാനിയയെ വിധേയയാക്കിയത്. കഴിഞ്ഞ വർഷം ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്.
18 വയസ്സാണ് ഇമാനിയയുടെ പ്രായം. വൈദ്യപരിശോധനയിൽ ഇമാനിയയുടെ ഇരു കണ്ണുകളിലും തിമിരം ബാധിച്ചതായി വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ മാത്രമാണ് വിജയകരമായി നടന്നത്. വലതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഹിപ്പോപ്പൊട്ടാമാസിൽ നടത്തുന്ന ആദ്യത്തെ ശസ്ത്രക്രിയ കൂടിയാണ് ഇമാനിയയിൽ നടത്തിയത്.

