മയോ: കൗണ്ടി മയോയിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9.25 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.
നടന്ന് പോകുകയായിരുന്നു 60 കാരൻ. ഇതിനിടെ അദ്ദേഹത്തെ സ്ക്രാംബ്ലർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബല്ലിനയിലെ മക്ഡെർമോട്ട് സ്ട്രീറ്റിൽ വച്ചായിരുന്നു സംഭവം. ഇടിച്ച് വീഴ്ത്തിയ ശേഷം വാഹനയാത്രികൻ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അപകടത്തിൽ 60 കാരന് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ അവർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

