ഡബ്ലിൻ: ട്രിപ്പിൾ ലോക്ക് നിയമ നിർമ്മാണത്തിൽ പ്രതികരിച്ച് പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. വർഷാവസാനത്തോട് കൂടി നിയമ നിർമ്മാണം നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു. മീത്തിലെ നാവനിലെ പുതിയ ഭവന വികസന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിവനിടെ ആയിരുന്നു മക്കെന്റിയുടെ പ്രതികരണം.
ട്രിപ്പിൾ ലോക്കുമായി ബന്ധപ്പെട്ട് 90 ലധികം ഭേദഗതികൾ ഈ വാരാന്ത്യത്തിൽ പരിഗണിക്കും. അടുത്ത ആഴ്ചയും കമ്മിറ്റിയിലെ സഹപ്രവർത്തകരുമായി ചർച്ച നടത്തും. 12 ഓ അതിൽ കൂടുതലോ സൈനികരെ വിദേശത്ത് വിന്യസിക്കുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭയുടെ മാൻഡേറ്റ് ആവശ്യകത നീക്കം ചെയ്യുന്ന നിയമനിർമ്മാണം നടത്താനാണ് സഖ്യം ശ്രമിക്കുന്നത്. ഇതിനായി എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും മക്കെന്റി കൂട്ടിച്ചേർത്തു.

