ഡബ്ലിൻ: നോർക്കയുടെ പ്രവാസി ഇൻഷൂറൻസ് പ്രീമിയത്തിൽ വർധനവ്. ഇത് അയർലൻഡിലേതുൾപ്പെടെയുള്ള പ്രവാസികൾക്ക് അമിത സാമ്പത്തിക ഭാരം നൽകും. നിലവിൽ നാല് പേരടുങ്ങുന്ന കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കാൻ വാർഷിക പ്രീമിയമായി 70,000ത്തിലധികം രൂപ നൽകേണ്ട സ്ഥിതിവിശേഷമാണുള്ളത്.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടർ ഇൻഷൂറൻസിന് 13,411 രൂപയാണ് പ്രതിവർഷം പ്രീമിയമായി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 77,773 രൂപവരെ ഉയർന്നു. ചില കുടുംബങ്ങൾക്ക് ലഭിച്ച പുതുക്കൽ ക്വട്ടേഷനുകളിൽ 48,717 രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ പ്രീമിയം തുകകളിലും ഇത്തരത്തിൽ വൻ വർധനവ് വരുത്തിയിട്ടുണ്ട്.

