കോർക്ക്: കോർക്കിൽ കൗമാരക്കാരന് കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാരന്റെ പരിക്കുകൾ സാരമല്ലാത്തത് ആശ്വാസമായി.
വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാട്രിക് സ്ട്രീറ്റിൽ വച്ചാണ് കൗമാരക്കാരന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. സംഭവ സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്.
Discussion about this post

