കെറി: കൗണ്ടി കെറിയിലെ ലിസ്റ്റോവലിൽ കൗമാരക്കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. വാൻ ഡ്രൈവറായ യുവാവാണ് അറസ്റ്റിലായത്. ലിസ്റ്റോവലിനും ടാർബെർട്ടിനും ഇടയിലുള്ള എൻ69 ൽ ആയിരുന്നു സംഭവം. 17 വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു കൗമാരക്കാരൻ. ഇതിനിടെ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വാനുമായി ഡ്രൈവർ കടന്നുകളഞ്ഞു. സാരമായി പരിക്കേറ്റ കൗമാരക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Discussion about this post

