ഡബ്ലിൻ: മെന്റലിസ്റ്റ് അനന്തു അയർലൻഡിലേക്ക്. ഞായറാഴ്ച നടക്കുന്ന സീക്രട്ട് ലെറ്റർ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അനന്തു അയർലൻഡിൽ എത്തുന്നത്. ഡബ്ലിനിലെ റോയൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി. മലയാളി പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരിക്കും സീക്രട്ട് ലെറ്റർ.
മൈൻ റീഡിംഗ്, മെന്റലിസം, സൈക്കോളജിക്കൽ ട്രിക്കുകൾ, പ്രേക്ഷകരുമായുള്ള തത്സമയ സംവേദനം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പ്രേക്ഷകരിൽ വലിയ ആകാംക്ഷ നിറയ്ക്കുന്ന തരത്തിലായിരിക്കും പരിപാടി. രാത്രി ഏഴ് മണിയ്ക്ക് ആരംഭിക്കുന്ന ഷോ വൈകീട്ട് 10 മണിവരെ തുടരും. പരിപാടിയുടെ ഗേറ്റുകൾ വൈകീട്ട് ആറ് മണിയ്ക്ക് തുറക്കും.
Discussion about this post

