കെറി: കൗണ്ടി കെറിയിലെ ആക്രമണത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് ഇവരെ വിട്ടയച്ചത്. മൂന്ന് പേരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി നഗരമധ്യത്തിൽവച്ചായിരുന്നു 20 വയസ്സുള്ള യുവാവിന് ഇവരുൾപ്പെട്ട സംഘത്തിൽ നിന്നും ആക്രമണം നേരിട്ടത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസിയാണ് പരിക്കേറ്റ 20 കാരൻ. അറസ്റ്റിലായവർക്ക് 20 നും 30 നും ഇടയിലാണ് പ്രായം. ലിസ്റ്റോവലിൽവച്ചായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

