ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തി. 20 കൗണ്ടികളിലാണ് യെല്ലോ അലർട്ട്. ലെയ്ൻസ്റ്റർ, മുൻസ്റ്റർ, കാവൻ, മോണാഘൻ എന്നിവിടങ്ങളിൽ ഈ മുന്നറിയിപ്പ് ബാധകമാണെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി.
നാളെ പുലർച്ചെ നാല് മണി മുതൽ യെല്ലോ വാണിംഗ് പ്രാബല്യത്തിൽവരും. രാവിലെ 11 മണിവരെ വാണിംഗ് തുടരും. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകും. മഴ വാഹന യാത്രികരുടെ കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

