ഡബ്ലിൻ: അയർലൻഡിൽ പബ്ലിക് ലൈബ്രറി സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് വർധനവ്. രണ്ട് വർഷത്തിനിടെ 20 ദശലക്ഷത്തിന്റെ വർധനവാണ് ലൈബ്രറി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്.
2023 ൽ ഏകദേശം 14 ദശലക്ഷം ആയിരുന്നു പബ്ലിക് ലൈബ്രറികൾ സന്ദർശിക്കുന്നവരുടെ എണ്ണം. എന്നാൽ 2025 ൽ ഇത് 16 ദശലക്ഷം ആയിരുന്നു. ലൈബ്രറികളിൽ നിന്നും കടം വാങ്ങുന്നതിലും വർധനവ് ഉണ്ടായിട്ടുണ്ട്. നാഷണൽ പബ്ലിക് ലൈബ്രറീസ് ഓപ്പൺ ഡേ രാജ്യവ്യാപകമായി ആചരിക്കുന്ന വേളയിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
Discussion about this post

