ഡബ്ലിൻ: ഡബ്ലിനിൽ പാർക്കിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തി. ഫിംഗ്ലാസിൽ ആയിരുന്നു സംഭവം. നിരവധി വീടുകളാൽ ചുറ്റപ്പെട്ടുള്ള സ്ഥലത്ത് ആയിരുന്നു വസ്തു കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ വീട്ടിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ശനിയാഴ്ച വൈകീട്ടോടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തിയത്. പ്രദേശവാസികൾ ആയിരുന്നു ആദ്യം കണ്ടത്. ഇതിന് പിന്നാലെ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തി. പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ സ്ഫോടക വസ്തു നിർവ്വീര്യമാക്കി. അതേസമയം സംഭവം ആളുകളെ പരിഭ്രാന്തരായി.
Discussion about this post

