ഡബ്ലിൻ: അയർലൻഡിൽ നൂറ് കണക്കിന് ജോലികളുമായി ഡൊമിനോസ്. സീസണൽ റിക്രൂട്ട്മെന്റ് ക്യാമ്പയ്ൻ പ്രഖ്യാപിച്ചു. 300 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.
ഡൊമിനോസിന്റെ യുകെ, അയർലൻഡ് എന്നിവയുടെ ഓപ്പറേഷൻസ് ഡയറക്ടർ ബ്രെറ്റ് ബോയേഴ്സാണ് ഇക്കാര്യം അറിയിച്ചത്.
ഡെലിവറി ഡ്രൈവർ, ഇൻ സ്റ്റോർ സ്റ്റാഫ്, പിസ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം. സീസണൽ റോളുകൾ വാഗ്ദാനം ചെയ്യാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോയേഴ്സ് പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്കും സമൂഹങ്ങൾക്കും സംഭാവന നൽകുന്നത് തുടരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

