വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന ഡാറ്റാ സെന്ററിനെതിരെ തെരുവിലിറങ്ങി ജനക്കൂട്ടം. ഏകദേശം 300 ഓളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കിൽമീഡനിലാണ് ഡാറ്റാ സെന്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇതിനെതിരെ പ്രദേശവാസികൾ തന്നെയായിരുന്നു പ്രതിഷേധവുമായി രംഗത്ത് എത്തിത്.
ഇന്നലെ രാവിലെ ബാലിഡഫ് നാഷണൽ സ്കൂളിൽ നിന്നും കാറുകൾ, ട്രാക്ടറുകൾ, വാനുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ നീണ്ട നിര പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. കിൽമെഡനിലൂടെ കിൽഡെർമോഡി വഴി കോർക്ക് റോഡിലെ കിംഗ്സ്മെഡോ റൗണ്ട്എബൗട്ടിലേക്ക് വാഹനവ്യൂഹം സഞ്ചരിച്ച് ഗ്രാമത്തിലൂടെ മടങ്ങി.
ക്രാഗ് രത്ന്യൂ ഡിസി ലിമിറ്റഡും കെന്റ് ഹോംസ് ലിമിറ്റഡും ചേർന്ന് മുൻ കിൽമീഡൻ ചീസ് ഫാക്ടറി സ്ഥലവും അനുബന്ധ സ്ഥലങ്ങളിലാമുണ് ഡാറ്റാ സെന്റർ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

