ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മോഷണത്തിനിടെ ആക്രമണം. ഒരു പുരുഷന് സാരമായി പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്.
ന്യൂടൗൺബെയിലായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രിൻസസ് ഡ്രൈവ് സ്വദേശിയാണ് പരിക്കേറ്റ വ്യക്തി. കഴിഞ്ഞ ദിവസം ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീടിന് മുൻപിൽ എത്തിയ അക്രമി സംഘം ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. 30 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലിനും തലയ്ക്കും പുറം ഭാഗത്തിനും സാരമായ പരിക്കുണ്ട്. സംഭവ സമയം രണ്ട് സ്ത്രീകൾ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവർക്ക് പരിക്കുകളൊന്നുമില്ല.

